യുവേഫ കപ്പ് – നേരിയ വിജയുമായി ചെൽസി
ചെക്ക് റിപ്പബ്ലിക്കൻ ടീമായ സ്ലാവിയ പ്രാഹയെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തി ചെൽസി. ഇതോടെ രണ്ടു പാദങ്ങൾ ക്വാർട്ടർ ഫൈനലിൽ അവർ ശക്തമായ നിലയിൽ എത്തി. സ്റ്റാൻഫോർഡ് ബ്രിഡ്ജിൽ നടക്കാൻ പോകുന്ന രണ്ടാം പാദ മത്സരത്തിൽ എവേയ് ഗോളിന്റെ പിൻബലത്തിൽ കളത്തിൽ ഇറങ്ങാൻ ഇംഗ്ലീഷ് ടീമിനാകും. താരതമ്യനാ ദുർബലരായ ചെക്ക് ടീം ചെൽസിക്ക് കാര്യമായ വെല്ലുവിളി ഉയർത്താൻ സാധ്യത കുറവാണ്.
കളി തീരാൻ വെറും നാല് മിനുട്ട് അവശേഷികുമ്പോൾ ആയിരുന്നു വിജയ ഗോൾ പിറന്നത്. ബ്രസീലിയൻ വിങ്ങർ വില്ലിയൻ നടത്തിയ മുന്നേറ്റം ഗോളിൽ കലാശിക്കുകയായിരുന്നു. വില്ലിയൻ നൽകിയ അതി മനോഹരമായ ക്രോസ്സ് മാർക്കോസ് അലോൺസോ ഹെഡ്ഡ്റിലൂടെ ഗോൾആക്കി ആക്കി മാറ്റുകയായിരുന്നു.






































