യുറോ യോഗ്യതാ മത്സരത്തിൽ ഇംഗ്ലണ്ടിന് മൊണ്ടിനെഗ്രോക്കെതിരെ തകർപ്പൻ ജയം… കളിയുടെ തുടക്കത്തിൽ തന്നെ ഇംഗ്ലണ്ടിനെതിരെ ആക്രമിച്ചു കളിച്ചു കൊണ്ടാണ് മൊണ്ടിനെഗ്രോ താരങ്ങൾ തുടങ്ങിയത് ഇതിന്റെ ഫലം അവർക്ക് ലഭിക്കുകയും ചെയ്തു ഇംഗ്ലണ്ടിനെ ഞെട്ടിച്ചു കൊണ്ട് കളിയുടെ പതിനേഴാം മിനുറ്റിൽ മൊണ്ടിനെഗ്രോ താരം വെസോവിച്ച് ആദ്യ ഗോൾ നേടി. എന്നാൽ തുടർന്ന് ഉണർന്ന് കളിച്ച ഇംഗ്ലണ്ട് നിരന്തരം എതിർമുഖത്ത് ആക്രമണം അഴിച്ചു വിട്ടു കൊണ്ടിരുന്നു ഇതിന് കൃത്യം മുപ്പതാം മിനുറ്റിൽ തന്നെ പ്രതിഫലം ലഭിച്ചു. എവർട്ടൺ പ്രതിരോധ താരം മൈക്കൽ കീൻ തകർപ്പൻ ഒരു ഹെഡറിലൂടെ ഇംഗ്ലണ്ടിനു വേണ്ടി ആദ്യ ഗോൾ തിരിച്ചടിച്ചു. ആദ്യ പകുതിയുടെ മുപ്പത്തിയെട്ടാം മിനുറ്റിൽ ചെൽസി മധ്യ നിരക്കാരൻ റോസ് ബാർക്ക്ലി ഇംഗ്ലണ്ടിനെ മുന്നിലെത്തിച്ചു. ഇതോടെ മൊണ്ടിനെഗ്രോയുടെ കളിയുടെ താളത്തെ ആകെ ബാധിച്ചു അവർ പ്രതിരോധത്തിലേക്ക് ഉൾവലിയുന്ന കാഴ്ച്ചയാണ് പിന്നീട് കണ്ടത് . ഇംഗ്ലണ്ടാകട്ടെ ഇത് മുതലെടുത്ത് നിരന്തരം ആക്രമണം ശക്തമാക്കി. ചെൽസിയുടെ യുവതാരം ഹുഡ്സൻ ഒഡോയിയുടെ വേഗതയെ തടുക്കാൻ മൊണ്ടിനെഗ്രോ താരങ്ങൾ നന്നേ വിയർത്തു. കളിയുടെ അമ്പത്തിയൊൻപതാം മിനുറ്റിൽ സ്റ്റെർലിംഗിന്റെ പാസ്സിൽ ബാർക്ക്ലി മത്സരത്തിൽ തന്റെ രണ്ടാം ഗോൾ നേടി. കളിയുടെ എഴുപതാം മിനുറ്റിൽ സ്റ്റെർലിംഗിന്റെ തകർപ്പൻ പാസിൽ കെയ്ൻ മത്സരത്തിൽ തന്റെ ആദ്യഗോൾ നേടി ഒന്നിനെതിരെ നാല് ഗോളുകൾക്ക് ഇംഗ്ലണ്ട് മുന്നിൽ.എൺപത്തിയൊന്നാം മിനുറ്റിൽ മത്സരത്തിലുടനീളം തകർത്തു കളിച്ച സ്റ്റെർലിംഗ് കൂടി ഗോൾ നേടിയതോടെ മൊണ്ടിനെഗ്രോ പതനം പൂർത്തിയായി…