5000 ക്ലബ്ബിൽ “ചിന്ന തല ”
ഇന്നലത്തെ മാച്ച് 5000 റൺസിൽ എത്താനുള്ള രണ്ടു പേരുടെ മത്സരം ആയിരുന്നു.ഒന്ന് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലിയും രണ്ടാമത്തേത് ചെന്നൈക്കാരുടെ “ചിന്ന തല” സുരേഷ് റെയ്‌നയും ആയിരുന്നു.ഇന്നലത്തെ മത്സരത്തിനിറങ്ങുമ്പോൾ റെയ്‌നക്ക് 15 റൺസും കോഹ്‌ലിക്ക് 52 റൺസും വേണമായിരുന്നു.എല്ലാവരും പ്രതീക്ഷിച്ചത് ആദ്യം ബാറ്റ് ചെയ്‌ത ബാംഗ്ലൂരിന്റെ കൊഹ്‌ലി ഈ റെക്കോർഡ് മറികടക്കും എന്നായിരുന്നു.പക്ഷെ കൊഹ്‌ലി 6 റൺസ് നേടി പുറത്തായി.പിന്നീട് റെയ്‌നയുടെ ഊഴം ആയിരുന്നു.റെയ്ന അത് മുതലാക്കുകയും ചെയ്തു. 19 റൺസ് നേടി 5000 ക്ലബ്ബിൽ എത്തി. 173 ഇന്നിങ്‌സുകളിൽ നിന്നാണ് താരത്തിന്റെ ഈ നേട്ടം.
ഇന്റർനാഷണൽ ക്രിക്കറ്റിൽ നിന്നും റെയ്‌നയെ തഴഞ്ഞവർക്കുള്ള മറുപടിയെന്നോണം ആണ് ആരാധകർ ഈ നേട്ടത്തെ കാണുന്നത്.ഐ പി എല്ലിൽ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടും ഇപ്പോളും കുറെ വർഷങ്ങളായി തഴയപ്പെടുകയാണ് ഈ താരം.ഇന്ത്യക്ക് ഇപ്പോളും പരിഹരിക്കപ്പെടാത്ത ഒരു പ്രശ്നം ആണ് 4 ആം നമ്പർ.യുവരാജിന് ശേഷം ഈ സ്ഥാനത്തു പലരെയും പരീക്ഷിച്ചെങ്കിലും ആരും നല്ല പ്രകടനം നടത്തിയില്ല.ഇപ്പോളും യുവരാജ് വിരമിച്ചില്ലെങ്കിലും അദ്ദേഹത്തിന്റെ കായിക ക്ഷമത അത്ര നല്ലതായിരുന്നില്ല.ലോകകപ്പ് വരാനിരിക്കെ ഐ പി എല്ലിൽ നല്ല പ്രകടനം നടത്തിയാൽ റെയ്‌നക്ക് ഇന്ത്യൻ ടീമിലേക്കുള്ള തിരിച്ചുവരവ് എളുപ്പമാകും എന്നാണ് ആരാധകർ കരുതുന്നത്.
ഐ പി ൽ റൺവേട്ടക്കാരിൽ ആദ്യ 7 സ്ഥാനങ്ങളിൽ ഇന്ത്യക്കാരാണ് എന്നതാണ് മറ്റൊരു പ്രത്യേകത.156 ഇന്നിങ്‌സുകളിൽ നിന്ന് 4954 റൺസ് നേടി വിരാട് കൊഹ്‌ലിയാണ് രണ്ടാം സ്ഥാനത്ത്.168 ഇന്നിങ്‌സുകളിൽ നിന്ന് 4493 റൺസോടെ രോഹിത് ശർമയാണ് മൂന്നാം സ്ഥാനത്ത്. ഗൗതം ഗംഭീർ, റോബിൻ ഉത്തപ്പ, ശിഖർ ധവാൻ,എം സ് ധോണി എന്നിവരാണ് യഥാക്രമം 4,5,6,7 സ്ഥാനങ്ങളിൽ.






































