ഐ പി എല്ലിലെ വെസ്റ്റ് ഇൻഡീസ് സാന്നിധ്യം
വെസ്റ്റ് ഇൻഡീസ് കളിക്കാരുടെ ഒറ്റയാൻ പ്രകടനത്തിൽ പലപ്പോഴും ടീമുകൾ വിജയം നേടിയിട്ടുണ്ട്. ഐ പി എല്ലിൽ ഏറ്റവും കൂടുതൽ ടീമുകൾക്ക് വേണ്ടതും, ആരാധകരും വെസ്റ്റ് ഇൻഡീസ് കളിക്കാർക്കാണ്.കാരണം മുൻനിര മുതൽ വാലറ്റം വരെ തകർത്തു കളിക്കുന്നവരാണ് എന്നതാണ്.അതുപോലെ വിൻഡീസുകാർക്ക് ഏറ്റവും കൂടുതൽ സിക്സ് അടിക്കുവാനാണ് ഇഷ്ടം.അത് ഇതുവരെയുള്ള സീസണുകളിൽ നിന്നും മനസിലാകും. ഇപ്പോൾ ക്രിസ് ഗെയ്ലിന്റെ പ്രകടനം തൃപ്തികരം അല്ലെങ്കിലും, അദ്ദേഹത്തിന്റെ വരവ് ഐ പി എല്ലിനെ മാറ്റിമറിച്ചു.ലോകമെമ്പാടും ആരാധകരുള്ള ഒരു കുട്ടി ക്രിക്കറ്റ് ആയി മാറി നമ്മുടെ ഐ പി ൽ.അത് പോലെ കാർലോസ് ബ്രാത്വൈറ്റ്, ഡാരെൻ ബ്രാവോ, കീറോൺ പൊള്ളാർഡ് എന്നിവർ ഒറ്റക്ക് കളി ജയിപ്പിക്കാൻ കെല്പുള്ളവരാണ്.
ഇവരാണ് ഐ പി എല്ലിൽ കളിക്കുന്ന വെസ്റ്റ് ഇൻഡീസ് താരങ്ങൾ
റോവ്മാൻ പവൽ, നിക്കോളാസ് പൂരൻ, ഡാരെൻ ബ്രാവോ, ഷെരീഫെൻ റുഥർഫോർഡ്,ഫാബിയൻ അലൻ, കീറോൺ പൊള്ളാർഡ്, ക്രിസ് ഗെയ്ൽ, കാർലോസ് ബ്രാത്വൈറ്റ്, ജെയ്സൺ ഹോൾഡർ, ലെൻഡൻ സിമ്മൺസ്, ഡ്വെയ്ൻ സ്മിത്ത്, ഷിംറോൺ ഹെറ്റ്മയർ, ജോൺസൺ ചാൾസ്, ആന്ദ്രേ ഫ്ലെച്ചർ, ഓഷൻ തോമസ്,ഒബെഡ് മക്കോയ്, കീമോ പോൾ, ഷെൽഡൺ കോട്ട്റൽ ,ഷമാർ സ്പ്രിങ്ങർ, ഇവിൻ ലൂയിസ്.






































