Foot Ball Top News

ചാമ്പ്യൻസ് ലീഗ് – ക്വാർട്ടർ ഫൈനൽ ഡ്രോ

March 15, 2019

author:

ചാമ്പ്യൻസ് ലീഗ് – ക്വാർട്ടർ ഫൈനൽ ഡ്രോ

ചാമ്പ്യൻസ് ലീഗ് ക്വാർട്ടർ ഫൈനൽ ഡ്രോ പൂർത്തിയായിരിക്കുന്നു.  ഏപ്രിൽ 10ന്  ഇന്ത്യൻ സമയം പുലർച്ചെ 12 30ന് ലിവർപൂൾ fc പോർട്ടോയെയും ടോട്ടൻഹാം മാഞ്ചസ്റ്റർ സിറ്റിയെ നേരിടും.  ഏപ്രിൽ 11ന് അയാക്സ് യുവാന്റസിനെയും മാഞ്ചസ്റ്റർ യുണൈറ്റഡ് എഫ്സി ബാർസലോണയെയും നേരിടും.  രണ്ടാംപാദം ഏപ്രിൽ 17 18 ദിവസങ്ങളിൽ നടക്കുന്നതായിരിക്കും

 

മത്സരങ്ങളുടെ കാഠിന്യം വെച്ചുനോക്കുമ്പോൾ ലിവർപൂളിനും ബാർസലോണയും അത്ര പ്രയാസപ്പെടാതെ തന്നെ സെമിഫൈനലിൽ എത്തിച്ചേരാൻ കഴിയും എന്ന് പ്രതീക്ഷിക്കുന്നു.  എന്നാൽ ഓലെ ഗുണ്ണ സോൾസ്ജയുടെ  കീഴിൽ ഉയർത്തെഴുന്നേറ്റ് മാഞ്ചസ്റ്റർ യുണൈറ്റഡ് ബാർസലോണക്ക് അത്ര എളുപ്പത്തിൽ കീഴടങ്ങി കൊടുക്കും എന്ന് ചിന്തിക്കാൻ വയ്യ.  പ്രീക്വാർട്ടറിൽ അത്യുഗ്രൻ തിരിച്ചുവരവ് നടത്തിയ അയാക്സും യുവാന്റസും  തമ്മിൽ കൊമ്പുകോർക്കുമ്പോൾ ആരു വിജയിക്കും  എന്നത് പ്രവചനാതീതമായി മാറുന്നു.  മാഞ്ചസ്റ്റർ സിറ്റിയും ടോട്ടൻഹാം ഉം തമ്മിലുള്ള മത്സരവും അതുപോലെതന്നെ.  പ്രീമിയർ ലീഗിൽ പരസ്പരം പോരടിച്ച് തങ്ങളുടെ ശക്തിദൗർബല്യങ്ങൾ പരസ്പരം മനസ്സിലാക്കിയ  ഇവരുടെ ഇടയിലെ വിജയിയെ കാത്തിരുന്നു കാണേണ്ടിയിരിക്കുന്നു.

 

കളിയുടെ ക്രമം വെച്ചുനോക്കുമ്പോൾ റൊണാൾഡോയുടെ യുവാന്റസും  മെസ്സിയുടെ ബാർസലോണയും  തമ്മിൽ ഏറ്റുമുട്ടുന്നു എങ്കിൽ അത് ഫൈനലിൽ മാത്രമായിരിക്കും.  മാഡ്രിഡ് വിട്ടുപോയ റൊണാൾഡോയുമായി മെസ്സിയുടെ ഒരു പോരാട്ടത്തിനായി ആരാധകർ കാത്തിരിക്കുന്നു.

 

Leave a comment