പറക്കും മാനേ ഉയരും വാൻ ഡൈക് – ബയണിനെ തകർത്തു ലിവർപൂൾ ക്വാർട്ടറിൽ
ബയേൺ മ്യൂണിക്കിനെ അവരുടെ തട്ടകത്തിൽ തോൽപ്പിച്ച് ലിവർപൂൾ ചാമ്പ്യൻസ് ലീഗ് ഫുട്ബോളിന്റെ ക്വാർട്ടർ ഫൈനലിലേക്ക്. ആദ്യപാദ മത്സരം ഗോൾ രഹിത സമനിലയിൽ കലാശിച്ചപ്പോൾ രണ്ടാം പാദം മനോഹരമായ ഗോളുകൾ കൊണ്ട് അനുഗ്രഹിക്കപ്പെട്ടു (1-3). കഴിഞ്ഞ വർഷത്തെ മികച്ച ഫോം ലിവർപൂൾ തുടരുന്നതാണ് കാണാൻ സാധിക്കുന്നത്. ഇതോടെ ക്വാർട്ടറിൽ കടക്കുന്ന രണ്ടാമത്തെ ഇംഗ്ലീഷ് ക്ലബ്ബായി അവർ.
26 ആം മിനുറ്റിൽ ആയിരുന്നു ലിവർപൂളിന്റെ ആദ്യ ഗോൾ. ഡിഫൻഡർ മാറ്റിപ് നൽകിയ ഒരു ലോങ്ങ് പാസ് അതിമനോഹരമായി കാലിൽ ഒതുക്കി, ഗോളി നോയേറെ ഒരു ടേണിലൂടെ കബളിപ്പിച്ചു അനായാസം ചിപ്പ് ചെയ്തു നേടിയ ഒരു ഗോൾ ആയിരുന്നു അത്. സാദിയോ മാനേ എന്ന ലിവർപൂളിന്റെ സെനഗൽ താരമാണ് കണികൾക്കായി ആ വിസ്മയ കാഴ്ച ഒരുക്കിയത്. ഗോൾ വീണതോടെ ബയേൺ ഉണർന്നു കളിച്ചു. 39 ആം മിനുറ്റിൽ ബയേൺ വിങ്ങർ ഗനാർബി വലതു വിങ്ങിലൂടെ നൽകിയ പാസ് ലിവർപൂൾ ഡിഫൻഡർ മാറ്റിപ്പിന്റെ കാലിൽ കൊണ്ട് ഓൺ ഗോൾ ആവുകയായിരുന്നു.69 ആം മിനുറ്റിൽ ലിവർപൂൾ ഡിഫൻഡർ വാൻ ഡൈക് ഒരു കോർണർ കിക്ക് ഹെസ്സറിലൂടെ ഗോൾ ആക്കി മാറ്റി. 6’6 ” ഉയരമുള്ള ആ പ്രധിരോധകനെ മാർക്ക് ചെയ്യാൻ ജർമൻ ഡിഫെൻഡർമാർക്കയില്ല. ഇതോടെ ബയേൺ പ്രതിരോധത്തിലായി. 2 എവേ ഗോളുകളുള്ള ലിവർപൂളിന് പരാജയപ്പെടുത്താൻ അവർക്കു ഇനി 2 ഗോളുകൾ കൂടെ വേണം എന്ന നിലയിൽ ആയി. ഈ അവസരം സമ്മർദമാക്കാൻ ലിവർപൂളിന് സാധിച്ചു. 84 ആം മിനുറ്റിൽ സാല നടത്തിയ ഒരു കൌണ്ടർ അറ്റാക്ക് ഗോൾ ആയി മാറി. സാല നൽകിയ ക്രോസ്സ് പറന്നു ഉയർന്നു മാനേ ഗോൾ ആക്കി മാറ്റി.

ഇതോടെ എല്ലാ ജർമൻ ടീമുകളും ചാമ്പ്യൻഷിപ്പിൽ നിന്നും പുറത്തായി. അതുമാത്രമല്ല ലിവർപൂൾ മാനേജർ യോർഗെൻ ക്ളോപ്പിനു ഒരു മധുര പ്രതികരവുമായി ഈ കാളി. 2013 ചാമ്പ്യൻസ് ലീഗ് ഫൈനലിൽ അദ്ദേഹം നയിച്ച ബൊറൂസിയ ഡോട്ട് മണ്ട് ബയേൺ മ്യൂണിക്കിനോട് തോറ്റിരുന്നു. ഏതായാലും ബയേൺ ഏറ്റവും ഭയക്കുന്ന കോച്ച് ആയി ക്ളോപ്പ് മാറി എന്ന് തന്നെ പറയാം.






































