Foot Ball Top News

CR7 മാജിക്‌ :അത്‍ലറ്റികോയെ തകർത്തു ജുവെന്റസ് ക്വാർട്ടറില്‍

March 13, 2019

author:

CR7 മാജിക്‌ :അത്‍ലറ്റികോയെ തകർത്തു ജുവെന്റസ് ക്വാർട്ടറില്‍

സൂപ്പര്‍താരം ക്രിസ്ത്യാനോ റൊണാൾഡോയുടെ ഹാട്രിക്ക് മികവിൽ സ്പാനിഷ് കരുത്തരായ അത്‌ലറ്റികോ മാഡ്രിഡിനെതിരെ ജുവന്‍റസിന് മിന്നും ജയം.  ടൂറിനില്‍  വച്ച നടന്ന രണ്ടാം പാദ മത്സരത്തിൽ അത്ലറ്റിക്കോയെ എതിരില്ലാത്ത മൂന്ന് ഗോളുകൾക് പരാജയപ്പെടുത്തി ഗോൾ ശരാശരിയിൽ ജുവെന്റസ് ചാമ്പ്യൻസ് ലീഗ് ക്വാർട്ടർട്ടറിൽ പ്രവേശിച്ചിച്ചു.(3-2) സ്പെയിനിൽ നടന്ന ആദ്യ പാദത്തിൽ 2-0 എന്ന സ്കോറിന് അത്ലറ്റികോ വിജയിച്ചിരുന്നു.

ഹോം മാച്ചിൽ രണ്ടിലധികം ഗോൾ വ്യത്യാസത്തിൽ വിജയിച്ചില്ലെങ്കിൽ പുറത്തേക് എന്ന അവസ്ഥയിലായിരുന്നു ജുവെന്റസ്. ഡീഗോ സൈമൺ പരിശീലിപ്പിക്കുന്ന അത്‌ലറ്റികോ ആകട്ടെ ഗോൾ വഴങ്ങുന്നതിൽ നന്നേ പിശുക്ക് കാട്ടുന്നവരും.ഇന്നലെ അത്‍ലറ്റികോയുടെ മണിച്ചിത്രത്താഴ് തകർക്കുക എന്ന ദൗത്യം ഏറ്റെടുത്തത് ഈ സീസണിൽ റയലിൽ നിന്നും 88മില്യൺ പൗണ്ടിന് ടീമിലെത്തിയ സൂപ്പർതാരം ക്രിസ്റ്യാനോയും.

ആക്രമിച്ചാണ് തുടക്കം മുതൽ ജുവെന്റസ് കളിച്ചത്. നാലാം മിനുട്ടിൽ ഡിഫൻഡർ ചെല്ലിനി പന്ത് വലയിലെത്തിച്ചെങ്കിലും റൊണാൾഡോയുടെ ഫൗൾ കാരണം ഗോൾ അനുവദിച്ചില്ല. നിരന്തരം അത്‌ലറ്റികോ ബോക്സിലേക് ജുവെന്റസ് താരങ്ങൾ കുതിച്ചെങ്കിലും അത്‌ലറ്റികോ പ്രതിരോധം അവയുടെ മുനയൊടിച്ചു. എന്നാൽ 27ആം മിനുട്ടിൽ ജുവെന്റസ് ലക്ഷ്യം കണ്ടു. ബെര്നാടച്ചിയുടെ മികച്ച ക്രോസ്സ് ഉജ്ജ്വലമായൊരു ഹെയ്ഡറിലൂടെ റൊണാൾഡോ ജുവന്റസിന്റെ അക്കൗണ്ട് തുറന്നു (1-0) . ആദ്യ പകുതിയിൽ മറ്റു ചില അവസരങ്ങൾ ലഭിച്ചെങ്കിലും ഗോൾ ആയില്ല. മറുവശത്തു അത്ലറ്റികോകു ഒന്നാം പകുതിയുടെ അവസാന മിനുട്ടിൽ മൊറാട്ടക്കു ലഭിച്ച ഓപ്പൺ ഹെയ്ഡർ ക്രോസ്സ് ബാറിന് പുറത്തേക് പോയി.

രണ്ടാം പകുതിയിൽ തുടക്കത്തിൽ തന്നെ ജുവന്റസ്‌ ലീഡുയർത്തി.48ആം മിനുട്ടിൽ ജോ ക്യാൻസലോയുടെ ക്രോസ്സ് CR7 ഹെഡ് ചെയ്ത് പോസ്റ്റിനുള്ളിലേക്ക്,ഗോളി ഒബ്ലേക് തട്ടി അകറ്റിയെങ്കിലും Goal Line Technology പ്രകാരം പന്ത് അകത്തു കടന്നതിനാൽ ഗോൾ അനുവദിയ്ക്കപ്പെട്ടു (2-0).

രണ്ടാം ഗോൾ വീണതോടു കൂടി വിജയമുറപ്പിക്കാൻ ജുവെന്റസ് ആഞ്ഞു ശ്രമിച്ചു. പകരക്കാരനായി പൌലോ ഡിബാല ഇറങ്ങിയതോടുകൂടി ആക്രമണങ്ങൾക് വേഗത കൂടി. 83ആം മിനുട്ടിൽ കൗമാരതാരം കീനിന്റെ ഷോട്ട് ചെറിയ വ്യത്യാസത്തിൽ അത്‌ലറ്റികോ പോസ്റ്റിനു പുറത്തേക്ക്. കളി അധിക സമയത്തേക്കു നീളുമോ എന്നിരിക്ക 87ആം മിനുട്ടിൽ ബോക്സിനുള്ളിൽ ബെര്ണാടച്ചിയെ മാഡ്രിഡ്‌ താരം കൊറീയ ഫൗൾ ചെയ്തതിനു റഫറി പെനാൽറ്റി അനുവദിച്ചു. റൊണാൾഡോയുടെ കൂൾ ഫിനിഷ് (3-0). ജുവെന്റസ് ക്വാർട്ടറിലേക്ക്.

ജുവന്റസിനു വേണ്ടിയിയുള്ള ആദ്യ ഹാട്രിക്‌ ആണ് ഇന്നലെ റൊണാൾഡോ നേടിയത്.. ഇതോടൊപ്പം ചാമ്പ്യൻസ് ലീഗിൽ ഏറ്റവും കൂടുതൽ ഹാട്രിക്ക് (8) എന്ന റെക്കോഡിൽ മെസ്സിക്കൊപ്പം എത്താനും കഴിഞ്ഞു.

Leave a comment