ചാമ്പ്യൻസ് ലീഗ് – യുവന്റസും മാഞ്ചസ്റ്റർ സിറ്റിയും കളത്തിൽ ഇറങ്ങുന്നു.
ചാമ്പ്യൻസ് ലീഗ് പ്രീക്വാർട്ടറിൽ ഇന്ന് രണ്ടു മത്സരങ്ങൾ. മാഞ്ചസ്റ്റർ സിറ്റി എത്തിഹാദ് സ്റ്റേഡിയത്തിൽ ജർമൻ ക്ലബ് ആയ ഷാൽകെയെ നേരിടും. മറ്റൊരു മത്സരത്തിൽ യുവന്റസ് സ്വന്തം തട്ടകത്തിലേക്കു അത്ലറ്റികോ മാഡ്രിഡിനെ സ്വാഗതം ചെയ്യും. ഇന്ത്യൻ സമയം അതി രാവിലെ 1.30 നു ആണ് മത്സരങ്ങൾ നടക്കുക.
ആദ്യ പാദത്തിൽ എതിർ തട്ടകത്തിൽ പോയി നേടിയ 3-2 വിജയം സിറ്റിയെ മെച്ചപ്പെട്ട സ്ഥാനത്തു ആക്കിയിരിക്കുകയാണ്. അവർ അനായാസം ഷാൽകെയെ മറികടകനാണ് സാധ്യത. എന്നാൽ ക്രിസ്ത്യാനോ റൊണാൾഡോ അടങ്ങുന്ന യുവന്റസിന് നന്നായി വിയർപൊഴികേണ്ടി വരും. ആദ്യ പാദത്തിൽ അവർ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് സിമിയോണിയുടെ സ്പാനിഷ് ടീമിനോട് പരാജയപ്പെട്ടത്. കളിയിൽ ശാരീരിക മികവ് നന്നായി ഉപയോഗിക്കാൻ അറിയുന്ന അത്ലറ്റികോയ്ക് എതിരായി രണ്ടു ഗോളുകളിൽ കൂടുതൽ നേടുക യുവന്റസിനെ സംബന്ധിച്ചു ഒരു ബാലികേറാമലയായി മാറാൻ സാധ്യത ഉണ്ട്. എന്നാൽ ഇറ്റാലിയൻ മണ്ണിൽ ആക്രമണ ഫുട്ബോൾ കളിക്കാൻ അത്ലറ്റികോയും പാടുപെടും. അങ്ങനെയെങ്കിൽ റൊണാൾഡോയും ഡിബാലയും അടങ്ങുന്ന മുന്നേറ്റനിരയെ തള്ളിക്കളയാൻ ആകില്ല. മധ്യനിരയുടെ പ്രകടനമായിരിക്കും ഇരു ടീമിനും പ്രാധാന്യം.







































Sindhu
Nice to read
Riju AndrewsJacob
thank you for your valuable comment..we will try to continue entertain you