പി.സ്.ജി 1 -3 മാഞ്ചസ്റ്റർ യുണൈറ്റഡ് ….മായാജാലം ….അനീതി
ഒലെ ഗുണ്ണാർ സോൾസറിന്റെ [Ole Gunnar Solskjaer] മാഞ്ചസ്റ്റർ യുണൈറ്റഡ് വീണ്ടും ആരാധകരെ വിസ്മയിപിച്ചുകൊണ്ടു ചാമ്പ്യൻസ് ലീഗ് ഫുട്ബോളിന്റെ ക്വാട്ടർ ഫൈനലിൽ എത്തിനിൽക്കുന്നു. പി.സ്.ജി.യെ പാരിസിലെ അവരുടെ സ്വന്തം തട്ടകത്തിൽ 1 -3നു തോൽപിച്ചാണ് അവർ ഈ സ്ഥാനക്കയറ്റം നേടിയെടുത്തത്. യൂറോപ്യൻ ഫുട്ബോളിലെ തന്നെ അതി സുന്ദരമായ ഒരു തിരിച്ചു വരവാണ് അവർ നടത്തിയത്. ഒന്നാം പാദത്തിൽ അവർ രണ്ടു ഗോളുകൾ ഓൾഡ് ട്രാഫൊർഡിൽ വഴങ്ങിയിരുന്നു. മാഞ്ചെസ്റ്ററിന്റെ 99ലെ ബയേൺ നു എതിരായിട്ടുണ്ടായിരുന്ന ഫൈനൽ വിജയത്തെ ഓര്മിപ്പിക്കുന്നതായിരുന്നു ഈ കളി.
റൊമേലു ലുകാകു 2 ആം മിനിറ്റ് ഇൽ സ്കോറിങ് ആരംഭിച് , യുണൈറ്റഡിന് ഗംഭീര തുടക്കമാണ് നൽകിയത്. എന്നാൽ 12 ആം മിനിറ്റ് ആയപ്പോൾ പി.സ്.ജി, ബെർനാട് വെലാസ്കോയിലൂടെ ഒരണ്ണം തിരിച്ചു മടക്കി. ഒന്നാം പകുതിയിൽ തന്നെ ലുകാകു ബൂഫൊണിന്റെ ഒരു പിഴവ് മുതലാക്കി ലീഡ് വീണ്ടും നേടിയെടുത്തു. രണ്ടാം പകുതിയുടെ ഇഞ്ചുറി ടൈം ഇൽ കിട്ടിയ പെനാൽറ്റി മുതലാക്കി മാർക്കസ് റാഷ്ഫോർഡ് യുണൈറ്റഡിനെ ക്വാർട്ടറിൽ എത്തിക്കുകയായിരുന്നു.
വി.എ.ർ. [VAR] വീണ്ടും ചർച്ചയായ ഒരു മത്സരം കൂടിയായിരുന്നു ഇത്. യുണൈറ്റഡ് പ്രധിരോധകൻ ഡാലോട്ന്റെ ഷോട്ട് പി.സ്.ജി പ്രധിരോധകൻ കിംബെമ്പേയുടെ കൈയിൽ തട്ടി പോയതാണ് പെനാൽറ്റി വിളിക്കാൻ റെഫെറീയെ പ്രേരിപ്പിച്ചത്. എന്നാൽ പ്രസ്തുത കളിക്കാരൻ പുറം തിരിഞ്ഞു നിന്നപ്പോൾ അറിയാതെ കൊണ്ടതാണനുള്ള വാദം അതിശക്തമാണ്. എന്തിരുനാൾ തന്നെയും അർഹിക്കുന്ന ഒരു വിജയം തന്നെയായിരുന്നു ഇംഗ്ലീഷ് ക്ലബിന്റേതു. എതിർ മൈതാനത്തിൽ, അതും സ്ഥിരം കളിക്കാർ 10 പേരുടെ അഭാവത്തിൽ അവര് കൈവരിച്ച നേട്ടം പ്രശംസനീയമാണ്. യുണൈറ്റഡിന്റെ പുതുമുഖ താരങ്ങളായ റാഷ്ഫോർഡ്, ഡാലോട്, മാക്ടമിനായ്, ആൻഡ്രെസ്സ് പെരേര എന്നിവർ ഒരു പ്രതീക്ഷയാർന്ന ഭാവിയെ സൂചിപ്പിക്കുന്നു .






































