Top News

ദോഹയില്‍ നടക്കാനിരിക്കുന്ന ലോക ചാമ്പ്യന്‍ഷിപ്പില്‍നിന്നും ഹിമാ ദാസ് പിന്മാറി

September 19, 2019

author:

ദോഹയില്‍ നടക്കാനിരിക്കുന്ന ലോക ചാമ്പ്യന്‍ഷിപ്പില്‍നിന്നും ഹിമാ ദാസ് പിന്മാറി

ഡൽഹി: ദോഹയില്‍ നടക്കാനിരിക്കുന്ന ലോക ചാമ്പ്യന്‍ഷിപ്പില്‍ നിന്നും ഇന്ത്യൻ വനിതാ കായികതാരം ഹിമാ ദാസ് പിന്മാറി. ഏഷ്യന്‍ ഗെയിംസിനുശേഷം ഇന്ത്യ പരിക്ക് ഭേദമാകാത്തതുകൊണ്ടാണ് ഹിമയുടെ പിന്മാറ്റം. റിലേയില്‍ മത്സരിക്കുന്ന ഹിമ ദോഹയിലേക്കില്ലെന്ന് ഇന്ത്യന്‍ അത്ലറ്റിക് അസോസിയേഷന്‍ ഔദ്യോഗികമായി അറിയിച്ചു.

ഏഴ് വനിതകളെയാണ് ഇത്തവണ ലോക ചാമ്പ്യന്‍ഷിപ്പിന് പങ്കെടുക്കാന്‍ ഇന്ത്യയില്‍ നിന്നും തിരഞ്ഞെടുത്തത് .ജിഷ മാത്യു, എംആര്‍ പൂവമ്മ, രേവതി വീരമണി, ശുഭ വെങ്കിടേശന്‍, വികെ വിസ്മയ, രാംരാജ് വിത്യ എന്നിവരാണ് മറ്റു താരങ്ങള്‍. റണ്ട് റിലേ ടീമിലും ഹിമയ്ക്ക് പങ്കെടുക്കാനാകാത്തതിനാല്‍ പകരക്കാരെ നിശ്ചിയിച്ചുകഴിഞ്ഞു.

Leave a comment