Foot Ball Top News

ഐഎസ്എൽ; പുതിയ സീസണിൽ ഘാന സൂപ്പര്‍താരം അസമോ ഗ്യാന്‍ നോര്‍ത്ത് ഈസ്റ്റിനുവേണ്ടി കളിക്കാന്‍ ഒരുങ്ങുന്നു

September 19, 2019

author:

ഐഎസ്എൽ; പുതിയ സീസണിൽ ഘാന സൂപ്പര്‍താരം അസമോ ഗ്യാന്‍ നോര്‍ത്ത് ഈസ്റ്റിനുവേണ്ടി കളിക്കാന്‍ ഒരുങ്ങുന്നു

ഡൽഹി: ഇന്ത്യന്‍ സൂപ്പര്‍ലീഗിന്റെ ആറാം സീസൺ ആരംഭിക്കാനിരിക്കെ ഘാന ദേശീയ ടീമിലെ താരം അസമോ ഗ്യാന്‍ നോര്‍ത്ത് ഈസ്റ്റിനുവേണ്ടി കളത്തിലിറങ്ങാൻ ഒരുങ്ങുന്നു. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ സണ്ടര്‍ലാന്‍ഡിനുവേണ്ടി 36 കളികളില്‍ നിന്നും 11 ഗോള്‍ നേടി. യുഎഇ ക്ലബ്ബ് അല്‍ ഐന്‍ എഫ്‌സിക്കുവേണ്ടിയും കളിച്ചു. അല്‍ ഐനിനുവേണ്ടി 66 കളികളില്‍നിന്നും 60 ഗോളുകള്‍ നേടി. ചൈനീസ് സൂപ്പര്‍ ലീഗില്‍ ഷാങ്ഹായ് ടീമിനുവേണ്ടിയും താരം ബൂട്ടണിഞ്ഞിട്ടുണ്ട്.

ഘാനയ്ക്കുവേണ്ടി 2003ല്‍ പതിനേഴാം വയസില്‍ കാൽപന്തുകളിയുടെ ലോകത്ത് എത്തിയ താരം. 2010 ലോകകപ്പില്‍ ഗംഭീര കളിയാണ് ഗ്യാന്‍ പുറത്തെടുത്തത്. ഐഎസ്എല്ലിൽ താരത്തിന്റെ വരവ് ആരാധകരെ കൂടുതൽ ആവേശത്തിലാഴ്ത്തുകയാണിപ്പോൾ. അടുത്തമാസം 20 ആണ് ആദ്യ കിക്കോഫ് നടക്കുക.

Leave a comment