അതല്റ്റിക്കോ മാഡ്രിഡ് യുവന്റസിനെ സമനിലയിൽ കുരുക്കി
മാഡ്രിഡ് : ചാമ്ബ്യന്‍സ് ലീഗ് ഗ്രൂപ്പ് ഘട്ടത്തില്‍ അതല്റ്റിക്കോ മാഡ്രിഡ് യുവന്റസിനെ സമനിലയിൽ തളച്ചു. ഇന്ന് നടന്ന മത്സരത്തിൽ ഇരു ടീമുകളും രണ്ട് ഗോളുകൾ വീതം നേടി. ആദ്യം ലീഡ് ചെയ്ത നിന്ന യുവന്റസിനെതിരെ അവസാന നിമിഷം രണ്ട് ഗോള്ള് നേടിയാണ് അതല്റ്റിക്കോ മാഡ്രിഡ് സമനിലയിൽ തളച്ചത്. സ്വന്തം മൈതാനത്ത് തോൽവിയുടെ രുചി അറിഞ്ഞതിന് ശേഷം തകർപ്പൻ തിരിച്ചുവരവാണ് അതല്റ്റിക്കോ മാഡ്രിഡ് നടത്തിയത്. ചാമ്പ്യൻസ് ലീഗ് മൽസരത്തിൽ വിജയത്തോടെ ആരംഭിക്കാം എന്ന യുവന്റസിൻറെ മോഹത്തിനാണ് അടിവീണത്. ആദ്യ പകുതിയിൽ ഇരു ടീമുകളും ഗോളിന് വേണ്ടി ശ്രമിച്ചെങ്കിലും ആദ്യപകുതി ഗോൾ രഹിത സമനിലയിൽ അവസാനിച്ചു.
എന്നാൽ ആദ്യ പകുതിക്ക് ശേഷം മൽസരം ചൂടുപിടിക്കുകയും രണ്ട് ടീമുകളും തകർപ്പൻ പ്രകടനം നടത്തുകയും ചെയ്തു. ആദ്യ ഗോൾ നേടിയത് യുവന്റസ് ആയിരുന്നു. നാൽപ്പത്തിയൊമ്പതാം മിനിറ്റിൽ ആയിരുന്നു യുവന്റസിൻറെ ആദ്യ ഗോൾ. കൊഡ്രാഡോയിലൂടെ ആണ് ആദ്യ ഗോൾ പിറന്നത്. 11 മിനിറ്റുകൾക്ക് ശേഷം യുവന്റസ് രണ്ടാം ഗോൾ നേടി ലീഡ് വീണ്ടും ഉയർത്തി. മാറ്റ്യുഡി യുവന്റസിന്റെ വകയായിരുന്നു രണ്ടാം ഗോൾ. ഇതോടെ വിജയം ഉറപ്പിച്ച യുവന്റസിന് അപ്രതീക്ഷിത പ്രഹരമാണ് സിമിയോണിയുടെ ടീം നൽകിയത്. മൂന്ന് പോയിന്റ് ഉറപ്പിച്ചതിന് ശേഷം അലസമായി കളിച്ച യുവന്റസിന് ആദ്യ പ്രഹം എഴുപതാം മിനിറ്റിൽ ലഭിച്ചു.
എഴുപതാം മിനിറ്റിൽ അതല്റ്റിക്കോ മാഡ്രിഡ് താരം സാവിചിലൂടെ അവർ ആദ്യ ഗോൾ നേടി. അതിന്ശേഷം മരണക്കളിയാണ് അതല്റ്റിക്കോ മാഡ്രിഡ് കളിച്ചത്. അതിന് ബലമുണ്ടാവുകയും ചെയ്തു. കളിയുടെ അവസാന നിമിഷം ഹെക്ടര്‍ ഹെരേരയുടെ ഹെഡര്‍ അതല്റ്റിക്കോയ്ക്ക് സമനില ഗോൾ നൽകി. തൊണ്ണൂറാം മിനിറ്റിലെ ഹെഡറാണ് അതല്റ്റിക്കോ മാഡ്രിഡിന് സമനില സമ്മാനിച്ചത്.






































