കോഹിലി തിളങ്ങി: ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ടി20യിൽ ഇന്ത്യക്ക് ജയം
മൊഹാലി: ദക്ഷിണാഫ്രിക്കയുടെ ഇന്ത്യൻ പര്യടനത്തിലെ രണ്ടാം ടി20 മൽസരത്തിൽ ഇന്ത്യക്ക് ഏഴ് വിക്കറ്റ് ജയം. കോഹിലിയും,ധവാനും നടത്തിയ തകർപ്പൻ ബാറ്റിങ് മികവിലാണ് ഇന്ത്യ വിജയം സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ട്ടത്തിൽ 149 റൺസ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 19 ഓവറിൽ 3 വിക്കറ്റ് നഷ്ട്ടത്തിൽ വിജയം സ്വന്തമാക്കി. 72 റൺസ് നേടി പുറത്താകാതെ നിന്ന കോഹ്ലിയും, 40 റൺസ് നേടിയ ധവാനുമാണ് ഇന്ത്യക്ക് വിജയം സമ്മാനിച്ചത്.
ടോസ് നേടിയ ഇന്ത്യ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ക്വിന്റൺ ഡി കോക്കും(52), ടെമ്പ ബാവും(49) മികച്ച ബാറ്റിങ് നടത്തിയ. ഇരുവരും ചേർന്ന് രണ്ടാം വിക്കറ്റിൽ 57 റൺസ് നേടി. എന്നാൽ പിന്നീട് ആർക്കും മികച്ച ബാറ്റിങ് നടത്താൻ കഴിഞ്ഞില്ല. ഇന്ത്യക്ക് വേണ്ടി ദീപക് ചഹാർ രണ്ട് വിക്കറ്റ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് 12 റൺസ് എടുത്ത രോഹിത് ശർമയെ ആദ്യം തന്നെ നഷ്ട്ടമായി. പിന്നീടെത്തിയ കോഹിലി ധവാനുമായി ചേർന്ന് മികച്ച ബാറ്റിംഗ് ആണ് നടത്തിയത്. ഇരുവരും രണ്ടാം വിക്കറ്റിൽ 61 റൺസ് നേടി.റിഷഭ് പന്തിന് ഇത്തവണയും തിളങ്ങാൻ ആയില്ല. നാല് റൺസ് മാത്രമാണ് താരം നേടിയത്. പിന്നീടെത്തിയ ശ്രേയസ് അയ്യരുമായി ചേർന്ന് കൊഹ്ലി ഇന്ത്യക്ക് വിജയം സമ്മാനിച്ചു. മൂന്ന് മത്സരണങ്ങൾ ഉള്ള പരമ്പരയിലെ അവസാന മൽസരം സെപ്റ്റംബർ 22-ന് നടക്കും.






































