ട്രൈ സീരീസിൽ ഇന്ന് ബംഗ്ലാദേശ് സിംബാബ്‌വെയെ നേരിടും
ധാക്ക: ബംഗ്ലാദേശ്-അഫ്ഗാനിസ്ഥാൻ -സിംബാവെ ത്രികോണ ടി20 പരമ്പരയിലെ നാലാം മൽസരത്തിൽ ബംഗ്ലാദേശ് സിംബാബ്‌വെയെ നേരിടും. ഇന്ന് വൈകുന്നേരം ആറ് മണിക്കാണ് മൽസരം ആരംഭിക്കുന്നത്. ഇരുവരും തമ്മിൽ ആദ്യം ഏറ്റുമുട്ടിയപ്പോൾ വിജയം ബംഗ്ലാദേശിനൊപ്പമായിരുന്നു. ഈ പരമ്പരയിൽ കളിച്ച രണ്ട് മൽസരങ്ങളും തോറ്റ സിംബാബ്‌വെയ്ക്ക് ഇന്നത്തെ മൽസരം ജയിക്കേണ്ടത് അനിവാര്യമാണ്. രണ്ട് മത്സരങ്ങളിൽ ഒരു ജയം മാത്രമുള്ള ബംഗ്ളദേശ് പോയിന്റ് നിലയിൽ രണ്ടാം സ്ഥാനത്താണ്.
മെഹിദി ഹസൻ, അഫിഫ് ഹുസൈൻ എന്നിവർ ബംഗ്ലാദേശ് ടീമിൽ എത്തിയിട്ടും ബംഗ്ലാദേശിന് മികച്ച പ്രകടനങ്ങൾ പുറത്തെടുക്കാൻ കഴിഞ്ഞിട്ടില്ല. ഏഴ് ടി20 മത്സരങ്ങൾ ആണ് ഈ പരമ്പരയിൽ ഉള്ളത് ആറ് മത്സരങ്ങൾക്ക് ശേഷം പോയിന്റ് നിലയിൽ ഒന്നും രണ്ടും സ്ഥാനത്തുള്ളവർ ഫൈനലിൽ ഏറ്റുമുട്ടും. കളിച്ച രണ്ട് മത്സരങ്ങളും ജയിച്ച അഫ്ഗാനിസ്ഥാൻ ആണ് പോയിന്റ് നിലയിൽ ഒന്നാമത്.






































