രണ്ടാം ടി20 മല്‍സരത്തിനെത്തിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് സുരക്ഷയൊരുക്കാന്‍ വിസമ്മതിച്ച് പോലീസ്
മൊഹാലി: രണ്ടാം ടി20യിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരായ മത്സരത്തിനെത്തിയ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് സുരക്ഷയൊരുക്കാന്‍ വിസമ്മതിച്ച് ചണ്ഡീഗഡ് പോലീസ്. ബിസിസിഐയുടെ ഭാഗത്തു നിന്നുണ്ടായ ഗുരുതരമായ വീഴ്ചയാണ് ഇതിനു കാരണമെന്നാണ് സൂചന.
മത്സരത്തിനായെത്തുന്ന ടീമിന് സുരക്ഷയൊരുക്കുന്നതിനു വേണ്ടി ബിസിസിഐ ചണ്ഡീഗഡ് പോലീസിന് ഒമ്പത് കോടി രൂപയാണ് ഫീസായി നല്‍കേണ്ടിയിരുന്നത്. ബിസിസിഐ ഈ തുക നല്‍കാതിരുന്നതോടെയാണ് സുരക്ഷ നല്കാന് പോലീസ് വിസമ്മതിച്ചത്. നിലവിൽ ഇപ്പോൾ ഹോട്ടലുകളില്‍ കഴിയുന്ന ടീമിന് മാത്രമേ സ്വകാര്യ സുരക്ഷ നൽകുന്നുള്ളൂ. മല്‍സരത്തിനു മുന്നോടിയായി ഇരുടീമുകളും ചണ്ഡീഗഡിലെത്തിയിട്ടുണ്ട്.






































