Foot Ball Top News

ഡേവിഡ് ഡി ഹിയ മാഞ്ചസ്റ്റര്‍ യുനൈറ്റഡുമായുള്ള കരാര്‍ പുതുക്കി

September 17, 2019

author:

ഡേവിഡ് ഡി ഹിയ മാഞ്ചസ്റ്റര്‍ യുനൈറ്റഡുമായുള്ള കരാര്‍ പുതുക്കി

മാഞ്ചസ്റ്റര്‍: ലോകത്തെ മികച്ച ഗോളിയായ സ്പാനിഷ് ഗോള്‍കീപ്പര്‍ ഡേവിഡ് ഡി ഹിയ മാഞ്ചസ്റ്റര്‍ യുനൈറ്റഡുമായുള്ള കരാര്‍ പുതുക്കി എന്ന് റിപ്പോർട്ട് പുറത്ത്. താരം 2023 വരെ ക്ലബ്ബില്‍ തുടരും.അതെ സമയം, താരത്തിന് ഒരു വര്‍ഷം കൂടി അധികമായി ക്ലബ്ബില്‍ തുടരാമെന്നും കരാറില്‍ പറയുന്നുണ്ട്.

മാഞ്ചസ്റ്റർ യുണൈറ്റഡിനായി ഇതുവരെ 367 മത്സരങ്ങളിൽ പങ്കെടുത്തിട്ടുണ്ട് 28 കാരനായ ഡി ഹിയ. 2011 ലാണ് തരാം ക്ലബിൽ എത്തിയത്. പ്രീമിയര്‍ ലീഗ്, എഫ്എ കപ്പ്, യൂറോപ്പ ലീഗ്, ലീഗ് കപ്പ്, കമ്മ്യൂണിറ്റി ഷീല്‍ഡ് കിരീടനേട്ടങ്ങളിലും പങ്കാളിയായി. മുതിര്‍ന്ന താരമെന്ന നിലയില്‍ യുവതാരങ്ങള്‍ക്ക് വഴികാട്ടിയായി ക്ലബ്ബില്‍ തുടരുമെന്ന് ഡി ഹിയ അറിയിച്ചു. ഒരാഴ്ചയില്‍ മൂന്നേമുക്കാല്‍ ലക്ഷം യൂറോയാണ് താരത്തിന്റെ പ്രതിഫലം.

Leave a comment