Cricket Top News

ഇന്ത്യന്‍ ക്രിക്കറ്റിൽ വീണ്ടും വാതുവയ്പ്പ് വിവാദം ഉയരുന്നു

September 17, 2019

author:

ഇന്ത്യന്‍ ക്രിക്കറ്റിൽ വീണ്ടും വാതുവയ്പ്പ് വിവാദം ഉയരുന്നു

ബംഗളൂരു: ഇന്ത്യന്‍ ക്രിക്കറ്റിൽ വീണ്ടും വാതുവയ്പ്പ് വിവാദം ഉയരുന്നു. തമിഴ്‌നാട് പ്രീമിയര്‍ ലീഗിലെ വാതുവെപ്പ് വിവാദത്തിന് പിന്നാലെ ഇന്ത്യയുടെ വനിതാ ക്രിക്കറ്റ് ടീമാണ് ഇപ്പോള്‍ വിവാദത്തില്‍ കുരുങ്ങിയിരിക്കുന്നത്. വനിതാ ഇന്ത്യൻ ടീമിലെ ഒരു താരവുമായി വാതുവയ്പ്പ് സംഘം സംസാരിച്ചു എന്ന് താരം ബിസിസിഐ അറിയിച്ചു. ഇതേ തുടർന്ന് ബിസിസിഐയുടെ അഴിമതി വിരുദ്ധ സമിതി രണ്ടുപേര്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു.

ഫെബ്രുവരിയില്‍ നടന്ന ഇംഗ്ലണ്ടിനെതിരായ പരമ്പരക്ക് മുൻപാണ് വാതുവയ്പ്പ് സംഘം താരവുമായി സംസാരിച്ചത്. എന്നാല്‍ താരത്തിന്റെ പേര് ഇതുവരെ ബിസിസിഐ പുറത്തുവിട്ടിട്ടില്ല. എന്നാൽ ഈ വിഷയത്തില്‍ ബിസിസിഐക്കൊപ്പം ഐസിസിയും ഇടപെട്ടിട്ടുണ്ട്.

Leave a comment