Top News

ഗുസ്തി ചാമ്പ്യന്‍ഷിപ്പ്: പ്രീക്വാര്‍ട്ടറില്‍ പരാജയപ്പെട്ട് വനിതാ ഇന്ത്യൻ താരം വിനേഷ് ഫോഗട്ട്

September 17, 2019

author:

ഗുസ്തി ചാമ്പ്യന്‍ഷിപ്പ്: പ്രീക്വാര്‍ട്ടറില്‍ പരാജയപ്പെട്ട് വനിതാ ഇന്ത്യൻ താരം വിനേഷ് ഫോഗട്ട്

കസാഖിസ്താന്‍: നുർ സുൽത്താനിൽ നടക്കുന്ന ലോക ഗുസ്തി ചാമ്പ്യന്‍ഷിപ്പ് മത്സരത്തിൽ പ്രീക്വാര്‍ട്ടറില്‍ ഇന്ത്യന്‍ വനിതാ താരം വിനേഷ് ഫോഗട്ട് പരാജയപ്പെട്ടു. 53 കിലോ വനിതാ വിഭാഗത്തില്‍ മായു മുക്കെയ്ദയോടാണ് വിനേഷ് ഫോഗട്ട് തോറ്റത്. എന്നാൽ ലോക ഗുസ്തി ചാമ്പ്യന്‍ഷിപ്പില്‍ വെങ്കല മെഡലിനുള്ള സാധ്യത താരം ഇന്നും കൈവിട്ടിട്ടില്ല.

ക്വാര്‍ട്ടറില്‍ ടോപ് സീഡ് താരം സാറ ഹില്‍ഡിബ്രാന്‍ഡിനെ മുക്കെയ്ദ കീഴ്‌പ്പെടുത്തി ഫൈനലിലെത്തിയാല്‍ ഫോഗട്ടിന്റെ വെങ്കല മെഡല്‍ നേടാനുള്ള സാധ്യതയും ഉണ്ട്. ഒപ്പം 2020 ടോക്കിയോ ഒളിമ്പിക്‌സിനുള്ള യോഗ്യതയും. സീസണില്‍ തുടര്‍ച്ചയായി ഇതു രണ്ടാം തവണയാണ് വിനേഷ് ഫോഗട്ട് ജാപ്പനീസ് താരത്തോട് പരാജയപ്പെടുന്നത്.

Leave a comment