Cricket Top News

ഇന്ത്യയുടെ വലങ്കയ്യൻ ഓഫ് സ്പിന്നർക്ക് ഇന്ന് ജന്മദിനം

September 17, 2019

author:

ഇന്ത്യയുടെ വലങ്കയ്യൻ ഓഫ് സ്പിന്നർക്ക് ഇന്ന് ജന്മദിനം

ഇന്ത്യൻ ക്രിക്കറ്റിലെ ഏറ്റവും മികച്ച സ്പിന്നർമാരിൽ ഒരാളാണ് രവിചന്ദ്രൻ അശ്വിൻ. 1986 സെപ്റ്റംബർ 17 മദ്രാസിൽ ആണ് അദ്ദേഹം ജനിച്ചത്. ആഭ്യന്തര ക്രിക്കറ്റിൽ തമിഴ്നാട് ടീമിനുവേണ്ടിയും ഐ.പി.എല്ലിൽ കിങ്‌സ് ഇലവൻ പഞ്ചാബിന് വേണ്ടിയുമാണ് അദ്ദേഹം കളിക്കുന്നത്. ഒരു വലങ്കയ്യൻ ബാറ്റ്മാനും, വലങ്കയ്യൻ ഓഫ് സ്പിന്നറുമാണ് അദ്ദേഹം. കാരം ബോൾ എറിയാനുള്ള കഴിവ് അദ്ദേഹത്തെ കൂടുതൽ ആക്രമണകാരിയായ ഒരു ബൗളറാക്കുന്നു. ഒരു ഹിന്ദു ബ്രാഹ്മണ കുടുംബത്തിലാണ് അദ്ദേഹം ജനിച്ചത്. വിവരസാങ്കേതികവിദ്യയിൽ ഒരു ബി.ടെക് ബിരുദധാരിയാണ് അദ്ദേഹം. അശ്വിന്റെ പിതാവും മുൻപ് തമിഴ്നാട്ടിലെ മത്സരക്രിക്കറ്റിൽ ഒരു ഫാസ്റ്റ് ബൗളറായിരുന്നു.

 

ഇന്ത്യക്കു വേണ്ടി ഏറ്റവും വേഗതിൽ 100 വിക്കറ്റ് തികച്ച ബൗളർ ആണ് അശ്വിൻ.(18ആമതെ ടെസ്റ്റ്). ഒരു ടെസ്റ്റിൽ 100 റൺസും 5വിക്കെറ്റും നേടുക എന്ന അപൂർവ നെട്ടം രണ്ട് തവണ നേടിയ ഒരെ ഒരു ഭാരതീയനും അശ്വിൻ ആണ്. ഒരു ടെസ്റ്റ് മത്സരത്തിൽ സെഞ്ച്വറിയും, 5 വിക്കറ്റുകളും നേടുന്ന മൂന്നാമത്തെ ഇന്ത്യൻ ക്രിക്കറ്റർ. അരങ്ങേറ്റ മത്സരത്തിൽതന്നെ മാൻ ഓഫ് ദ് മാച്ച് പുരസ്കാരം നേടുന്ന നാലാമത്തെ ഇന്ത്യക്കാരൻ.

ടെസ്റ്റിൽ ഏറ്റവും വേഗത്തിൽ 50 വിക്കറ്റുകൾ നേടിയ ഇന്ത്യൻ കളിക്കാരൻ (9 ടെസ്റ്റുകളിൽനിന്ന്). ലോക ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ 50 വിക്കറ്റും 500 റൺസും ഏറ്റവും വേഗത്തിൽ നേടിയ 3 കളിക്കാരിൽ ഒരാൾ (11 ടെസ്റ്റുകളിൽനിന്ന്) എന്നീ റെക്കോഡുകൾ അദ്ദേഹത്തിന്റെ പേരിലാണ് ഉള്ളത്.

 

Leave a comment