Cricket Top News

ഇന്ത്യ ദക്ഷിണാഫ്രിക്ക ആദ്യ ടി20 മൽസരം മഴ മൂലം വൈകുന്നു

September 15, 2019

author:

ഇന്ത്യ ദക്ഷിണാഫ്രിക്ക ആദ്യ ടി20 മൽസരം മഴ മൂലം വൈകുന്നു

ധര്‍മ്മശാല: ദക്ഷിണാഫ്രിക്കയുടെ ഇന്ത്യൻ പര്യടനത്തിലെ ആദ്യ മൽസരത്തിൽ മഴ കളിക്കുന്നു.  ഇന്ന് ധര്‍മ്മശാല സ്റ്റേഡിയത്തിൽ ആരംഭിക്കേണ്ട മത്സരം മഴ മൂലം വൈകുകയാണ്. ടോസ് പോലും ഇടാൻ കഴിഞ്ഞിട്ടില്ല.. ടി20 പരമ്ബരയിലെ ആദ്യ മൽസരമാണ് ഇന്ന് നടക്കേണ്ടത്. മൂന്ന് ടി20 മത്സരങ്ങൾ ഉള്ള പരമ്പരയിലെ ആദ്യ മൽസരമാണ് ഇന്ന് നടക്കുന്നത്.

ഇന്ന് മുതൽ ഒക്ടോബർ 23 വരെയാണ് ഇന്ത്യ ദക്ഷിണാഫ്രിക്ക മത്സരങ്ങൾ നടക്കുന്നത്. മൂന്ന് ടെസ്റ്റ് മത്സരങ്ങളും ഈ പര്യടനത്തിൽ ഉണ്ട്. ഏറെ നാളുകൾക്ക് ശേഷമാണ് ഇന്ത്യ നാട്ടിൽ ഒരു മൽസരം കളിക്കുനന്ത്. ലോകകപ്പിൽ സെമിയിൽ തോറ്റെങ്കിലും, അതിന് ശേഷം നടന്ന വിൻഡീസ് പര്യടനം ഇന്ത്യ തൂത്തുവാരിയിരുന്നു.

Leave a comment