ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ പരാജയമറിയാതെ ലിവര്‍പൂള്‍
ഈ സീസണിലെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ തകർപ്പൻ പ്രകടനമാണ് ലിവർപൂൾ നടത്തുനന്ത. കളിച്ച ന്ച മൽസരങ്ങളും അവർ ജയിച്ച് പോയിന്റ് നിലയിൽ ഒന്നാമതാണ്. ഇന്നലെ നടന്ന മത്സരത്തിൽ ന്യൂ കാസ്റ്റിലിനെ ആണ് അവർ തോൽപ്പിച്ചത്. ഹോം ഗ്രൗണ്ടിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ലിവർപൂൾ വിജയം സ്വന്തമാക്കിയത്.
മത്സരത്തിൽ ആദ്യ ഗോൾ നേടി ലിവർപൂൾ ആരാധകരെ ഞെട്ടിക്കാൻ ന്യൂ കാസ്റ്റിലിന് കഴിഞ്ഞു. മത്സരം തുടങ്ങിഏഴാം മിനിറ്റില്‍ ന്യൂ കാസ്റ്റില്‍ ആദ്യ ഗോൾ നേടി. ജറ്റ്‌റോ ആണ് ന്യൂ കാസ്റ്റിലിന് വേണ്ടി ആദ്യ ഗോൾനേടിയത്. എന്നാൽ ആദ്യ ഗോളിനുള്ള മറുപടി ലിവർപൂൾ 28ാം മിനിറ്റിൽ നൽകി. ഈ ഗോളിലൂടെ മത്സരം സമനിലയിൽ എത്തി. എണ്ണം ആദ്യ ഗോളിന് ശേഷം ആക്രമണം അഴിച്ചുവിട്ട ലിവർപൂൾ നാൽപ്പതാം മിനിറ്റിൽ രണ്ടാം ഗോൾ നേടി. ആദ്യ രണ്ട് ഗോളുകളും സാദിയോ മനെ ആണ് ലിവർപൂളിന് വേണ്ടി നേടിയത്. ഒന്നാംപകുതി 1-2 എന്ന നിലയിൽ അവസാനിച്ചു. രണ്ടാം പകുതിയിൽ തകർപ്പൻ പ്രകടനമാണ് ലിവർപൂൾ നടത്തിയത്. എഴുപത്തിരണ്ടാം മിനിറ്റിൽ അവർ മൂന്നാം ഗോൾ നേടി. മുഹമ്മദ് സലേ ആണ് മൂന്നാം ഗോൾ നേടിയത്.