അണ്ടര്‍ 19 ഏഷ്യ കപ്പ് ക്രിക്കറ്റ് കിരീടം ഇന്ത്യക്ക്: അഞ്ച് റൺസിൻറെ തർപ്പൻ ജയം
കൊളംബൊ: കൊളംബോ പ്രേമദാസ സ്റ്റേഡിയത്തില്‍ നടന്ന അണ്ടര്‍ 19 ഏഷ്യ കപ്പ് ക്രിക്കറ്റ് ഫൈനലില്‍ ഇന്ത്യക്ക് തകർപ്പൻ ജയം. അഞ്ചുറണ്‍സിന് ബംഗ്ലാദേശിനെ തോല്‍പ്പിച്ചാണ് ഇന്ത്യ കിരീടം സ്വന്തമാക്കിയത്. ബൗളർമാരുടെ കളി ആയിരുന്നു ഫൈനൽ മത്സരം. രണ്ട് ടീമുകളിലും ബൗളർമാരാണ് തിളങ്ങിയത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 106 റണ്‍സിന് ഓള്‍ഔട്ട് ആയി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ളദേശിനെ ഇന്ത്യ 101 റൺസിന് ഓൾഔട്ടാക്കി.
ആദ്യം ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യ ബംഗ്ലാദേശിന് മുന്നില്‍ കേവലം 32.4 ഓവറില്‍ 106 റണ്‍സിന് എല്ലാവരും പുറത്തായി. 37 റണ്‍സെടുത്ത കരണ്‍ ലാലാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍.ഷമീം ഹുസൈനും മൃതുഞ്ജയ് ചൗധരിയുമാണ് ഇന്ത്യയെ തകർത്തത്. രണ്ട്പേരും മൂന്ന് വിക്കറ്റ് വീതം നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ബംഗ്ളദേശിനും ബാറ്റിങ്ങിൽ തകർച്ചയാണ് ഉണ്ടായത്. അങ്കോലേക്കറാണ് ബംഗ്ളദേശിനെ തകർത്തത്. താരം അഞ്ച് വിക്കറ്റ് നേടി. മൽസരത്തിൽ മഴ പാലപ്പഴും വില്ലനായി എത്തി. 78/8 എന്ന നിലയൽ തകർന്ന ബംഗ്ലാദേശിനെ തൻസിം – റാഗിബ് കൂട്ട്കെട്ട് ജയിപ്പിക്കുമെന്ന് തോന്നിപ്പിച്ചു. എന്നാൽ അങ്കോലേക്കർ ഒരു ഓവറിൽ ഇരുവരെയും പുറത്താക്കി ഇന്ത്യക്ക് വിജയം സമ്മാനിച്ചു.






































