Cricket Top News

അണ്ടര്‍ 19 ഏഷ്യ കപ്പ് ക്രിക്കറ്റ് ഫൈനൽ; ബംഗ്ലാദേശിനെതിരെ തകർന്ന് തരിപ്പണമായി ഇന്ത്യൻപ്പട

September 14, 2019

author:

അണ്ടര്‍ 19 ഏഷ്യ കപ്പ് ക്രിക്കറ്റ് ഫൈനൽ; ബംഗ്ലാദേശിനെതിരെ തകർന്ന് തരിപ്പണമായി ഇന്ത്യൻപ്പട

കൊളംബൊ: കൊളംബോ പ്രേമദാസ സ്റ്റേഡിയത്തില്‍ നടന്ന അണ്ടര്‍ 19 ഏഷ്യ കപ്പ് ക്രിക്കറ്റ് ഫൈനലില്‍ ബംഗ്ലാദേശിനെതിരെ ടീം ഇന്ത്യ തകർന്ന് തരിപ്പണമായി. ആദ്യം ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യ ബംഗ്ലാദേശിന് മുന്നില്‍ കേവലം 32.4 ഓവറില്‍ 106 റണ്‍സിന് എല്ലാവരും കളത്തിന് പുറത്തായി. 37 റണ്‍സെടുത്ത കരണ്‍ ലാലാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍.

മത്സരത്തിനിടെ മഴ കാരണം കളി നിര്‍ത്തിവെക്കുമ്പോള്‍ മോശം തുടക്കമായിരുന്നു ഇന്ത്യക്ക്. 5.1 ഓവറായപ്പോള്‍ ഇന്ത്യ മൂന്നിന് എട്ട് എന്ന നിലയിലേക്ക് വീണു. പിന്നാലെ ജുറല്‍- ശാശ്വത് റാവത്ത് (19) കരകയറ്റാന്‍ ശ്രമിച്ചെങ്കിലും ബംഗ്ലാ ബൗളര്‍മാര്‍ തിരിച്ചടിച്ചു. സെമി ഫൈനല്‍ മത്സരങ്ങള്‍ മഴ മുടക്കിയത് കാരണം ഗ്രൂപ്പ് ചാംപ്യന്മാരെ ഫൈനല്‍ കളിപ്പിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഇരു ടീമുകളും ഗ്രൂപ്പിലെ മൂന്ന് മത്സരങ്ങളും വിജയിച്ചിരുന്നു.

Leave a comment