ബംഗ്ലാദേശ് സിംബാബ്വെ ആദ്യ ടി20യിൽ ബംഗ്ലാദേശിന് തകർപ്പൻ ജയം
ധാക്ക: ബംഗ്ലാദേശ്-അഫ്ഗാനിസ്ഥാൻ -സിംബാവെ ത്രികോണ ടി20 പരമ്പരയിലെ ആദ്യ മൽസരത്തിൽ ബംഗ്ലാദേശ് സിംബാബ്വെയെ തോൽപ്പിച്ചു. മൂന്ന് വിക്കറ്റിനാണ് ബംഗ്ലാദേശ് വിജയം സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത സിംബാബ്വെ 18 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 144 റൺസ് നേടി. 145 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ബംഗ്ലാദേശ് 17.4ഓവറിൽ ഏഴ് വിക്കറ്റ് നഷ്ട്ടത്തിൽ വിജയം സ്വന്തമാക്കി. പത്തൊന്പതുകാരന് ഓള് റൗണ്ടര്‍ ആഫിഫ് ഹൊസൈനാണ് ബംഗ്ലാദേശിനെ വിജയത്തിലെത്തിച്ചത്.
മഴ മൂലം 18 ഓവറാക്കി കുറച്ച മത്സരത്തിൽ ടോസ് നേടിയ ബംഗ്ലാദേശ് ബൗളിംഗ് തിരഞ്ഞെടുത്തു. ആദ്യം ഒന്ന് പതറിയെങ്കിലും പിന്നീട് ട്രാക്കിലേക്ക് വന്ന സിംബാബ്വെ മികച്ച ബാറ്റിംഗ് ആണ് കാഴ്ചവെച്ചത്. 32 പന്തുകളില്‍ 5 ബൗണ്ടറികളും, 4 സിക്സറുകളുമടക്കം 57 റൺസ് നേടിയ റയാന് ബള് ആണ് സിംബാബ്വെയെ മികച്ച സ്കോറിൽ എത്തിച്ചത്. എന്നാൽ മറുപടി ബാറ്റിങിനിറങ്ങിയ ബംഗ്ലാദേശിന് ബാറ്റിങ് തകര്‍ച്ചയാണ് നേരിട്ടത്. മുൻനിര ബാറ്സ്മാന്മാരെല്ലാം പെട്ടെന്ന് തന്നെ പുറത്തായി. 60/6 എന്ന പരിതാപകരമായ അവസ്ഥയിൽ നിൻ ബംഗ്ലാദേശിനെ കരകയറ്റിയത് ആഫിഫ് ഹൊസൈനും, മൊസാദക് ഹൊസൈനും ചേർന്നാണ്. മൊസാദക് ഹൊസൈന 30 റൺസ് നേടിയപ്പോൾ ,ആഫിഫ് ഹൊസൈൻ 57 റൺസാണ് നേടിയത്.