Editorial Foot Ball Top News

“സമത്വമെന്നൊരാശയം ഫുട്ബോള്‍ മൈതാനങ്ങളില്‍ പടരട്ടെ” !!

September 13, 2019

author:

“സമത്വമെന്നൊരാശയം ഫുട്ബോള്‍ മൈതാനങ്ങളില്‍ പടരട്ടെ” !!

കഴിഞ്ഞ ദിവസം ഫുട്ബോള്‍ സ്റ്റേഡിയത്തില്‍ കാണാന്‍ പോയതിന്റെ പേരില്‍ ജയില്‍ ശിക്ഷ പേടിച്ച് ആത്മഹത്യ ചെയ്ത വനിതയുടെ കഥ അത്യധികം വേദനയോടെയാണ് വായിച്ചത്. കളികാണുന്നതില്‍ പോലും സ്ത്രീകള്‍ക്ക് വിലക്ക് നല്‍കുകയാണ് ഇറാന്‍… കാരണമായി പറയുന്നത് പരപുരുഷന്റെ ശരീരം കാണാന്‍ അവര്‍ ഇടയാകും എന്നത് കൊണ്ടത്രേ…ഇത്തരം ഒരു സമീപനമുളള രാജ്യങ്ങളെ ഫുട്ബോളില്‍ നിന്നല്ല സകല കായിക ഇനങ്ങളില്‍ നിന്ന് വിലക്ക് നല്‍കുകയാണ് വേണ്ടത്. കറുത്ത വംശജനായ ബേസില്‍ ഡി ഒലിവേരിയയെ സൗത്താഫ്രിക്ക ക്രിക്കറ്റ് കളിക്കാന്‍ അനുവദിക്കാത്തതിന്റെ പേരില്‍ അവരെ ലോകകായിക രംഗത്ത് നിന്ന് അകറ്റി നിര്‍ത്തിയത് ഇവിടെ മാത്രകയാക്കേണ്ടതാണ്. പലപ്പോഴും ഇത്തരം നിലപാട് എടുത്തിട്ടുളള ഫിഫ ഇറാന്‍ വിപണിയുടെ മൂല്യം തിരിച്ചറിഞ്ഞ് ഇറാനെതിരെ നടപടിയെടുക്കാന്‍ ഭയപ്പെടുന്നു..അവര്‍ പ്രതിനിധികളെ ഇറാന്‍ ഫെഡറേഷനുമായി ചര്‍ച്ചക്ക് അയച്ചത് വെറും മുഖം വെളുപ്പിക്കല്‍ നടപടി മാത്രമാണ്. ഇറാനിയന്‍ ഭരണകൂടവുമായി ചര്‍ച്ചകള്‍ക്ക് പോലും തിരുമാനമായിട്ടില്ല…ഫിഫയുടെ നട്ടെട്ടില്ലാത്ത നടപടികള്‍ക്കെതിരെ ലോകമെങ്ങാനുമുളള കായിക പ്രേമികളുടെ ശബ്ദമുയര്‍ക്കപെടേണ്ടതുണ്ട്….ആത്മാവില്‍ സംഗീതമായി പടരുന്ന കളിയെ വെറും സാമ്പത്തിക ഉപകരണമായി അധപതിപ്പിക്കുകയാണ് ഫിഫ..ഇതിനെതിരെ ലോകമെങ്ങും പ്രതിക്ഷേധ ജ്വലകള്‍ ഉയരട്ടെ…സമത്വമെന്നൊരാശയം ഫുട്ബോള്‍ മൈതാനങ്ങളില്‍ പടരട്ടെ…

Leave a comment