ഇന്ത്യ ദക്ഷിണാഫ്രിക്ക ടെസ്റ്റ് മത്സരത്തിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു
ഒക്ടോബർ രണ്ടിന് ആരംഭിക്കുന്ന ഇന്ത്യ ദക്ഷിണാഫ്രിക്ക ടെസ്റ്റ് മത്സരത്തിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. ആദ്യ രണ്ട് ടെസ്റ്റിനുള്ള 15 അംഗ ഇന്ത്യൻ ടീമിനെ ആണ് പ്രഖ്യാപിച്ചത്. ശുഭ്മാന്‍ ഗിൽ ടീമിൽ ഇടം നേടി. ദക്ഷിണാഫ്രിക്ക എ ടീമിനെതിരെ നടന്ന മത്സരത്തിൽ തകർപ്പൻ പ്രകടനം നടത്തിയതിനാലാണ് ശുഭ്മാന്‍ ഗില്ലിനെ ടീമിൽ എടുത്തത്. ഇന്ത്യൻ ഓപ്പണറായി രോഹിത് ശർമ എത്തും.
ടീമിൽ നിന്ന് കെ എൽ രാഹുലിനെ ഒഴിവാക്കിയിട്ടുണ്ട്. വിൻഡീസ് ടെസ്റ്റ് മത്സരത്തിൽ മോശം പ്രകടനം നടത്തിയതിനാലാണ് താരത്തെ ടീമിൽ നിന്ന് ഒഴിവാക്കിയിരിക്കുന്നത്. ശിഖർ ധവാൻ, ഉമേഷ് യാദവ് എന്നിവരും ടീമിൽ നിന്ന് പുറത്തായി. രണ്ട് വിക്കറ്റ് കീപ്പർമാർ ടീമിൽ ഇടം നേടിയപ്പോൾ, അശ്വിനും ടീമിൽ തിരിച്ചെത്തിയിട്ടുണ്ട്.
ടീം ഇന്ത്യ: വിരാട് കോഹ്ലി, മായങ്ക് അഗര്‍വാള്‍, രോഹിത് ശര്‍മ, ചേതേശ്വര്‍ പൂജാര, അജിന്‍ക്യ രഹാനെ ഹനുമ വിഹാരി, ഋഷഭ് പന്ത്, ശുഭ്മാന്‍ ഗില്‍, വൃദ്ധിമാന്‍ സാഹ, ആര്‍ അശ്വിന്‍, രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, മുഹമ്മദ് ഷമി, ജസ്പ്രീത് ഭുംറ, ഇശാന്ത് ശര്‍മ.






































