പ്രൊ കബഡി ലീഗിൽ ഇന്നലെ നടന്ന ജയ്പൂർ പിങ്ക് പാന്തേഴ്സ്, ഹരിയാന സ്റ്റീലേഴ്സ് മൽസരം സമനിലയിൽ അവസാനിച്ചു
കൊൽക്കത്തയിലെ നേതാജി സുഭാഷ് ചന്ദ്രബോസ് ഇൻഡോർ സ്റ്റേഡിയത്തിൽ ബുധനാഴ്ച ഹരിയാന സ്റ്റീലേഴ്സും ജയ്പൂർ പിങ്ക് പാന്തേഴ്സും തമ്മിൽ നടന്ന മത്സരം (32-32) സമനിലയിൽ പിരിഞ്ഞു. ജയ്പൂർ പിങ്ക് പാന്തേഴ്സിനായി ദീപക് ഹൂഡ 14 റെയ്ഡ് പോയിന്റുകൾ നേടിയെങ്കിലും ഹരിയാന സ്റ്റീലേഴ്സിന്റെ രവി കുമാറും സുനിലും മത്സരം സമനിലയിൽ എത്തിച്ചു. മത്സരത്തിന്റെ ആദ്യ പകുതിയിൽ ഇരു ടീമുകളും തകര്‍പ്പന്‍ മൽസരം ആണ് കാഴ്ചവെച്ചത്. ദീപക് പോയിന്റുകൾ നേടി ടീമിനെ മുന്നിലെത്തിച്ചതോടെ പതിനാറാം മിനിറ്റിൽ ജയ്പൂർ പിങ്ക് പാന്തേഴ്സ് ഹരിയാനയെ ഓൾഔട്ടാക്കി. പിന്നീട് ഉണർന്ന് ക്ളിച്ച ഹരിയാന മത്സരത്തിലേക്ക് മടങ്ങിയെത്തുകയും തകർപ്പൻ പ്രകടനം നടത്തുകയും ചെയ്തു. ഒന്നാം പകുതി അവസാനിച്ചപ്പോൾ 18-14 ലീഡ് നേടി ഹരിയാന സ്റ്റീലേഴ്സ് മുന്നിലെത്തി.
ഹരിയാന സ്റ്റീലേഴ്സിന് രണ്ടാം പകുതിയിൽ ലീഡ് നിലനിർത്തുകയും ചെയ്തു. ഹൂഡയിൽ നിന്നുള്ള രണ്ട് പോയിന്റ് റെയ്ഡിൽ റായിയെയും വികാസ് കാലെയെയും സ്പർശിച്ചു. ഇതോടെ ജയ്പൂർ മത്സരത്തിലേക്ക് തിരിച്ചെത്തി. പിന്നീട് രണ്ട് ടീമുകളും ഡിഫൻസ് ആണ് പുറത്തെടുത്തത്. അവസാന നിമിഷം ഹരിയാന ദീപക്കിനെ പുറത്താക്കുകയും മൽസരം ജയിക്കും എന്നുറപ്പിച്ചപ്പോൾ ജയ്പ്പൂർ നടത്തിയ ഡിഫൻസ് മൽസരം സമനിലയിൽ എത്തിച്ചു. ജയ്പ്പൂരിന് വേണ്ടി ദീപക് 14 പോയിന്റ് നേടിയപ്പോൾ, ഹരിയാനക്ക് വേണ്ടി വികാഷ് അഞ്ച് പോയിന്റ് നേടി.






































