ഒപ്പം നിർത്തി പോരാടാം, പ്രാർത്ഥിക്കാം തിരിച്ച് വരവിനായി കാത്തിരിക്കാം
മുകളിലെ ചിത്രം കാണുമ്പോൾ ക്രിക്കറ്റ് ഗ്രൗണ്ടിൽ അതിരൂക്ഷമായ തേനീച്ച ശല്യമെന്നു തോന്നുമെങ്കിലും എന്നാൽ അതല്ല,നമ്മുടെ സ്വന്തം ശ്രീശാന്തിൻറെ ഒരു വേൾഡ് ക്ലാസ്സ് ബൗൺസറിൽ നിന്നും ഒഴിഞ്ഞു മാറാൻ ഉള്ള ദക്ഷിണ ആഫ്രിക്കൻ ബാറ്റ്സ്മാൻ കല്ലിസിൻറെ വിഫലമായ ശ്രമമായിരുന്നില്ലേ അത് എന്ന് ഏതൊരു ക്രിക്കറ്റ് പ്രേമിക്കും ഓർമ്മ വരും.
Wow! Unplayable delivery from #sreesanth sir to dismiss Jack kallis 😀😀😀😀😀 pic.twitter.com/LC5Ihxx8mk
— Om (@Om67494084) January 1, 2019
പ്രതിഭാശാലിയായ ബൗളറാണ് ശ്രീശാന്ത് എന്ന കാര്യത്തിൽ ആർക്കും തർക്കമില്ല.രാജ്യം അഭിമാനപരമായ നേട്ടങ്ങൾ കൈവരിക്കാൻ പോകുന്ന ഘട്ടങ്ങളിൽ നിർണായകമായ പ്രകടനങ്ങൾ നടത്തി അദ്ദേഹം നമ്മെ അമ്പരപ്പിച്ചില്ലേ?അദ്ദേഹത്തിന് പറയാൻ ഉള്ളത് പറയട്ടെ രണ്ട് ചെവിയും തുറന്ന് നമുക്ക് കേൾക്കാം. വടക്കൻ കാറ്റ് ആഞ്ഞുവീശട്ടെ, കുത്തക രാഷ്ട്രീയ ലോബികൾ തലക്ക് മുകളിൽ പാറിപറക്കട്ടെ.
എരിഞ്ഞടങ്ങിയ കരിയറിൻറെ ആലയിൽ ചെറുകനൽ ബാക്കി ഉണ്ടെങ്കിൽ അത് ഊതിപെരിപ്പിച്ച് ഒരു വലിയ തീഗോളമാക്കാൻ നമ്മുടെ ഐക്യത്തിന് കഴിയും.തിരിച്ചുവരവിൽ ഒരു മത്സരമെങ്കിലും അദ്ദേഹത്തിന് രാജ്യത്തിന് വേണ്ടി കളിക്കാൻ കഴിഞ്ഞാൽ അതാവും അദ്ദേഹത്തിന് ജീവിതത്തിൽ കിട്ടിയ ഏറ്റവും വലിയ മാൻ ഓഫ് ദി മാച്ച് അവാർഡ്.ഒപ്പം നിർത്തി പോരാടാം പ്രാർത്ഥിക്കാം തിരിച്ചുവരവിനായി കാത്തിരിക്കാം