രണ്ടാം യോഗ്യത മത്സരത്തിൽ ശക്തരായ ഖത്തറിനെ ഇന്ത്യ സമനിലയിൽ തളച്ചു
ദോഹ: ലോകകപ്പ് ഫുട്ബാൾ യോഗ്യത മൽസരത്തിൽ ഇന്നലെ നടന്ന ഇന്ത്യ ഖത്തർ മൽസരം ഗോൾ രഹിത സമനിലയിൽ അവസാനിച്ചു. ഇന്ത്യയുടെ തകർപ്പൻ പ്രകടനമാണ് ശക്തരായ ഖത്തറിനെ സമനിലയിൽ തളക്കാൻ കഴിഞ്ഞത്. ഇന്ത്യൻ സൂപ്പർ താരം സുനില്‍ ഛേത്രി ഇല്ലാതിരുന്നിട്ടും ഇന്ത്യക്ക് ഖത്തറിനെ സമനിലയിൽ തളക്കാൻ സാധിച്ചു. മത്സരം തുടങ്ങിയപ്പോൾ യാതൊരു പ്രതീക്ഷയും ആരാധകർ ഇന്ത്യൻ ടീമിന് കൽപ്പിച്ചിരുന്നില്ല എന്നാൽ സ്റ്റിമാചിൻറെ തത്രങ്ങൾ വമ്പന്മാരായ ഖത്തറിനെ ഒതുക്കുകയായിരുന്നു.
മത്സരം തുടംങിയപ്പോൾ ഗ്രൗണ്ടിൽ ആധിപത്യം സ്ഥാപിച്ച ഖത്തർ ഗോളിനായി ശ്രമിച്ചുകൊണ്ടേയിരുന്നു. എന്നാൽ ഇന്ത്യന്‍ ഗോള്‍ കീപ്പര്‍ ഗുര്‍പ്രീത് സിങ്ങും പ്രതിരോധ നിരയില്‍ ജിങ്കനും ആദില്‍ ഖാനും തകർപ്പൻ പ്രകടനം കാഴ്ചവെച്ചതോടെ ഖത്തറിന് ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. ആദ്യ മത്സരത്തിൽ അഫ്ഗാനെതിരെ ആറ് ഗോളുകൾ നേടിയ ടീമിനെ ആണ് ഇന്ത്യ പിടിച്ചു നിർത്തിയത്. ഒന്നാം പകുതി ഖത്തർ മികച്ച പ്രകടനം കാഴ്ചവെച്ചപ്പോൾ രണ്ടാം പകുതി ഇന്ത്യ തകർപ്പൻ പ്രകടനം നടത്തി. ഇന്ത്യൻ താരം സഹലിൻറെ മികച്ച ചില മുന്നേറ്റങ്ങളും കാണാൻ കഴിഞ്ഞു. ഖത്തർ ആക്രമണ നിറയെ പിടിച്ചു നിർത്താൻ കഴിഞ്ഞതിനാൽ ഇന്ത്യൻ ടീമിൻറെ ആത്മവിശ്വാസം കൂടിയിട്ടുണ്ട്.






































