Foot Ball Top News

ഇന്ന് ഏഷ്യൻ ചാമ്പ്യൻമാരായ ഖത്തറിനെതിരായ മത്സരത്തിൽ ഇന്ത്യൻ ക്യാപ്റ്റൻ സുനിൽ ഛേത്രി കളിച്ചേക്കില്ല

September 10, 2019

author:

ഇന്ന് ഏഷ്യൻ ചാമ്പ്യൻമാരായ ഖത്തറിനെതിരായ മത്സരത്തിൽ ഇന്ത്യൻ ക്യാപ്റ്റൻ സുനിൽ ഛേത്രി കളിച്ചേക്കില്ല

ദോഹ: ലോകകപ്പ് ഫുട്ബാൾ യോഗ്യത മൽസരത്തിൽ ഇന്ന് ഇന്ത്യ ശക്തരായ ഖത്തറിനെ നേരിടും. എന്നാൽ ഇന്ത്യക്ക് കനത്ത തിരിച്ചടി ലഭിക്കുന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ഇന്ത്യൻ നായകൻ സുനിൽ ഛേത്രി കളിച്ചേക്കില്ല എന്ന റിപ്പോർട്ടുകൾ ആണ് പുറത്തുവരുന്നത്. ഇന്ത്യൻ നായകൻ ദോഹയിലെ പ്രാക്ടീസ് സെഷനുകളിൽ  പങ്കെടുത്തിട്ടില്ല ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ റിപ്പോർട്ടുകൾ പുറത്തുവരുന്നത്.ആദ്യ കളിയിൽ ഒമാനെതിരെ ഇന്ത്യക്ക് വേണ്ടി ഗോൾ നേടിയ താരമാണ് ഛേത്രി.

പരിക്കിനെത്തുടർന്നാണ് താരം കളിക്കാത്തതെന്നാണ് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുനന്ത. എന്നാൽ ഇതിനെപറ്റി യാതൊരു വ്യക്തതയും ഇതുവരെ അറിവായിട്ടില്ല. ഇന്ന് ഇന്ത്യൻ സമയം രാത്രി പത്ത് മണിക്കാണ് മത്സരം.  ദോഹയിലെ ജാസിന്‍ ബിന്‍ ഹമാദ് സ്റ്രേഡിയത്തില്‍ ആണ് രണ്ടാം യോഗ്യത മൽസരം നടക്കുന്നത്. ആദ്യ മത്സരത്തിൽ ഇന്ത്യ ഒമാനോടെ ഒന്നിനെതിരെ രണ്ട് ഗോളുകൾക്ക് തോറ്റിരുന്നു.  2022 ലോകകപ്പിലെ ഗ്രൂപ്പ് ഇയിലും 2023 എഎഫ്‌സി ഏഷ്യൻ കപ്പ് ജോയിന്റ്-ക്വാളിഫയേഴ്‌സ് രണ്ടാം റൗണ്ടിലും ഖത്തറിനെ നേരിടുന്ന ഇന്ത്യയ്ക്ക് ഇന്ന് അവരുടെ ക്യാപ്റ്റൻ ഇല്ലാതിരിക്കുന്നത് അത്ര നല്ല സൂചനയല്ല.

Leave a comment