kabadi Top News

പ്രൊ കബഡി ലീഗ് : പട്ന പൈറേറ്റ്സ് തമിഴ് തലൈവസിനെ വൻ മാർജിനിൽ പരാജയപ്പെടുത്തി

September 10, 2019

author:

പ്രൊ കബഡി ലീഗ് : പട്ന പൈറേറ്റ്സ് തമിഴ് തലൈവസിനെ വൻ മാർജിനിൽ പരാജയപ്പെടുത്തി

പ്രൊ കബഡി ലീഗിൽ ഇന്നലെ നടന്ന മത്സരത്തിൽ പട്ന പൈറേറ്റ്സ് തമിഴ് തലൈവസിനെ തോൽപ്പിച്ചു. 25-51 എന്ന സ്കോറിനാണ് തലൈവാസിനെ തോൽപ്പിച്ചത്. തലൈവാസിൻറെ പത്താം തോൽവിയാണ് ഇന്നലെ നടന്നത്. 26 റെയ്ഡ് പോയിൻറുമായി മൽസരത്തിലെ താരമായ പാർദീപ് നർവാൾ ലീഗ് ചരിത്രത്തിൽ 1000 കരിയർ റെയ്ഡ് പോയിന്റുകൾ മറികടന്ന ആദ്യ കളിക്കാരനായി. തകർപ്പൻ പ്രകടനമാണ് പട്ന നടത്തിയത്. നാല് തവണയാണ് പട്ന തലൈവാസിനെ ഓൾഔട്ടാക്കിയത്.

ഇന്നലെ നടന്ന മൽസരത്തിൽ പട്നയുടെ ആധിപത്യം ആണ് കാണാൻ കഴിഞ്ഞത്. പ്രത്യേകിച്ച് പ്രദീപ് മത്സരത്തിൽ നിറഞ്ഞു നിൽക്കുകയായിരുന്നു. ആദ്യം മുതൽ ആക്രമിച്ചു കളിച്ച പട്ന മത്സരം തുടങ്ങി ഒൻപതാം മിനിറ്റിൽ തലൈവാസിനെ പുറത്താക്കി. പ്രദീപ് ആണ് ഇതിന് കാരണമായത്. ഈ പുറത്താക്കലിലൂടെ പ്രദീപ് 1000 പോയിൻറ് നേടുകയും ചെയ്തു. ഒന്നാം പകുതിയുടെ അവസാനം തലൈവാസ് പ്രദീപിനെ പുറത്തിക്കി. അതിന് ശേഷം അവർ പോയിന്റുകൾ നേടാൻ തുടങ്ങി.എങ്കിലും ഒന്നാം പകുതിയിൽ പട്ന 18-13 എന്ന ലീഡ് നേടി. രണ്ടാം പകുതിയിലും അതെ ഫോമിൽ ആയിരുന്നു പട്നയും, പ്രദീപും. മൂന്ന് തവണ കൂടി തമിഴ് തലൈവാസിനെ പട്ന ഓൾഔട്ടാക്കി.പിന്നീട് പട്ന പോയിന്റുകൾ ഓരോന്നായി നേടുകയും കളി അവസാനിക്കാൻ മിനിറ്റുകൾ ബാക്കി നിൽക്കെ സ്‌കോർ അമ്പതിൽ എത്തിക്കുകയും ചെയ്തു. ഇതോടെ പട്ന 26 പോയിന്റ് വ്യത്യാസത്തിൽ തമിഴ് തലൈവാസിനെ തോൽപ്പിച്ചു.

Leave a comment