kabadi Top News

പ്രൊ കബഡി ലീഗ് : ഗുജറാത്ത് ഫോര്‍ച്യൂജയന്‍റ്സിനെ തോൽപ്പിച്ച് യു.പി. യോദ്ദ അഞ്ചാം സ്ഥാനതെത്തി

September 10, 2019

author:

പ്രൊ കബഡി ലീഗ് : ഗുജറാത്ത് ഫോര്‍ച്യൂജയന്‍റ്സിനെ തോൽപ്പിച്ച് യു.പി. യോദ്ദ അഞ്ചാം സ്ഥാനതെത്തി

ഇന്നലെ നടന്ന മത്സരത്തിൽ ഗുജറാത്ത് ഫോര്‍ച്യൂജയന്‍റ്സിനെ യു.പി. യോദ്ദ 33-26 എന്ന സ്കോറിന് തോൽപ്പിച്ചു. ജയത്തോടെ യു പി അഞ്ചാം സ്ഥാനതെത്തി. ഏഴ് ജയവുമായാണ് യു പി അഞ്ചാം സ്ഥാനത്തെത്തിയത്. കൊൽക്കത്തയിലെ നേതാജി സുഭാഷ് ചന്ദ്രബോസ് ഇൻഡോർ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ യു പിയുടെ മികച്ച പ്രകടനമായിരുന്നു ഇന്നലെ നടന്നത്. ആറ് റെയ്ഡ് പോയിന്റുമായി ശ്രീകാന്ത് ജാദവ് അവരുടെ ഏറ്റവും ഉയർന്ന സ്കോറിംഗ് റൈഡറായിരുന്നു, അതേസമയം സുമിത് പ്രതിരോധത്തിൽ 5 പോയിന്റ് നേടി.

മത്സരത്തിന് മന്ദഗതിയിലുള്ള തുടക്കമായിരുന്നു ആദ്യ പകുതിയിൽ രണ്ട് സെറ്റ് പ്രതിരോധക്കാരും ആധിപത്യം പുലർത്തി. എന്നാലും യുപി ഒരു പോയിന്റിന് ലീഡ് നേടിയാണ് മൽസരം മുന്നോട്ട് നീങ്ങിയത്. മന്തഗതിയിലായിരുന്നു മൽസരം അവസാന സമയത്ത് മൂന്നാല് റെയ്‌ഡുകൾ നടന്നതോടെ കളി ചൂടായി. ഈ സമയത്ത് യു പി യോദ്ധ ഗുജറാത്തിനെ ഓൾഔട്ടാക്കി. ഇതോടെ ഒന്നാം പകുതി 16-9 എന്ന സ്‌കോറിൽ ലീഡ് നേടി. ആദ്യ പകുതിയിലെ ചൂട് യുപി രണ്ടാം പകുതിയിലും കാണിച്ചു. അതിനാൽ രണ്ടാം പകുതി ആരംഭിച്ചപ്പോൾ തന്നെ യു പി രണ്ട് പോയിന്റുകൾ നേടി വീണ്ടും ലീഡ് ഉയർത്തി. രണ്ടാം പകുതിയിൽ തുടക്കത്തിൽ തന്നെ യു പി ഗുജറാത്തിനെ വീണ്ടും ഓൾഔട്ടാക്കി. ഇതോടെ പോയിന്റ് 24-12 എന്ന നിലയിലായി. എന്നാൽ പിന്നീട ഗുജറാത്തിന് വേണ്ടി സച്ചിൻ തകർപ്പൻ പ്രകടനം നടത്തി യുപി യോദ്ധയെ പുറത്താക്കി. പിന്നീട് രണ്ട് ടീമുകളും പോയിന്റുകൾ നേടിക്കൊണ്ടിരുന്നു. എന്നാൽ ആദ്യ രണ്ട് ഓൾഔട്ട് യു യോദ്ധക്ക് വിജയത്തിലേക്ക് വഴി ഒരുക്കി.

Leave a comment