Cricket Top News

അഫ്ഗാനിസ്ഥാൻ ബംഗ്ലാദേശ് ടെസ്റ്റ്: അഫ്‌ഗാൻ ജയത്തിനരിക

September 9, 2019

author:

അഫ്ഗാനിസ്ഥാൻ ബംഗ്ലാദേശ് ടെസ്റ്റ്: അഫ്‌ഗാൻ ജയത്തിനരിക

അഫ്ഗാനിസ്ഥാനെതിരെയുള്ള ബംഗ്ലാദേശിന്റെ ഏക ടെസ്റ്റ് മത്സരത്തിൽ അഫ്ഗാൻ ജയത്തിനരികെ. അത്ഭുതങ്ങൾ ഒന്നും നടന്നില്ലെങ്കിൽ അഫ്ഗാന് വിജയം ഉറപ്പ്. ഇന്നലെ മഴ മൂലം കളി നേരത്തെ അവസാനിച്ചിരുന്നു. 136/ 6 എന്ന നിലയിലാണ് ബംഗ്ളദേശ്. ഒരു ദിവസം ബാക്കി നിൽക്കെ നാല് വിക്കറ്റ് ശേഷിക്കെ 262 റൺസ് ആണ് ബംഗ്ലാദേശിന് വിജയിക്കാൻ വേണ്ടത്. ഷാകിബുല്‍ ഹസനും(39), റണ്‍സ് ഒന്നും എടുക്കാതെ സൗമ്യ സര്‍ക്കാറുമാണ് ക്രീസിൽ. ഷാകിബ് ഉള്ളതാണ് ബംഗ്ലാദേശിന്റെ ഏക പ്രകീക്ഷ. 397 റൺസിൻറെ ലീഡ് ആണ് അഫ്ഗാൻ നേടിയത്.

ഇന്നലെ രണ്ടാം ഇന്നിംഗ്സ് തുടങ്ങിയ ബംഗ്ലാദേശിന് വിക്കറ്റുകൾ പെട്ടെന്ന് തന്നെ നഷ്ട്ടമായി. റാഷിദ് ഖാൻ ആണ് രണ്ടാം ഇന്നിങ്സിലും ബംഗ്ലാദേശിനെ തകർത്തത്. താരം മൂന്ന് വിക്കറ്റ് നേടി. ഇസ്‌ലാം 41 റൺസ്  നേടി. നേരത്തെ ആദ്യ ഇന്നിങ്സിൽ 137 റൺസ് ലീഡ് നേടിയ അഫ്ഗാൻ രണ്ടാം ഇന്നിങ്സിൽ 260 റൺസിന് ഓൾഔട്ടായി. അഫ്ഗാൻറെ രണ്ടാം ഇന്നിങ്സിൽ ഇബ്രാഹിം(87), അസ്ഗർ അഫ്ഗാൻ(50), അഫ്സർ(48) എന്നിവർ മികച്ച ബാറ്റിങ് നടത്തി. ബംഗ്ലാദേശിന് വേണ്ടി ഷാകിബ് അൽ ഹസൻ രണ്ടാം ഇന്നിങ്സിൽ മൂന്ന് വിക്കറ്റ് നേടി.ബംഗ്ളദേശിൻറെ ഒന്നാം ഇന്നിംഗ്സ് 205 റൺസിൽ അവസാനിച്ചിരുന്നു. അഫ്ഗാന് ബൗളർമാർ മികച്ച രീതിയിൽ പന്തെറിഞ്ഞപ്പോൾ ബംഗ്ലാദേശിന് പിടിച്ചു നിൽക്കാൻ കഴിഞ്ഞില്ല.

അഞ്ച് വിക്കറ്റ് നേടി ബംഗ്ളദേശിനെ തകർത്തത് നായകൻ റാഷിദ് ഖാൻ ആണ്. ആദ്യ ഇന്നിങ്സിൽ അഫ്ഗാനിസ്ഥാൻ 342 റൺസ് നേടിയിരുന്നു. 271/5 എന്ന നിലയിൽ രണ്ടാം ദിവസം ആരംഭിച്ച അഫ്ഗാന് വേണ്ടി ക്യാപ്റ്റൻ റാഷിദ് ഖാൻ മികച്ച പ്രകടനമാണ് നടത്തിയത്. രണ്ടാം ദിവസം റാഷിദ് നടത്തിയ ഒറ്റയാൾ പോരാട്ടമാണ് അഫ്ഗാനെ 342ൽ എത്തിച്ചത്. അസ്ഗർ അഫ്ഗാന്റെയും,അഫ്സറിൻറെയും വിക്കറ്റുകൾ അഫ്ഗാന് രണ്ടാം ദിവസം ആദ്യം തന്നെ നഷ്ടമായി. പിന്നീട് 51 റൺസ് നേടി റാഷിദ് ഖാൻ ടീമിനെ 342ൽ എത്തിച്ചു.

Leave a comment