kabadi Top News

പ്രൊ കബഡി ലീഗ്: ബംഗാൾ വാരിയേഴ്‌സും ഗുജറാത്ത് ഫോർച്യൂജയൻറ്സ് മൽസരം സമനിലയിൽ അവസാനിച്ചു

September 8, 2019

author:

പ്രൊ കബഡി ലീഗ്: ബംഗാൾ വാരിയേഴ്‌സും ഗുജറാത്ത് ഫോർച്യൂജയൻറ്സ് മൽസരം സമനിലയിൽ അവസാനിച്ചു

കൊൽക്കത്തയിലെ നേതാജി സുഭാഷ് ചന്ദ്രബോസ് ഇൻഡോർ സ്റ്റേഡിയത്തിൽ ഇന്നലെ നടന്ന ബംഗാൾ വാരിയേഴ്‌സും ഗുജറാത്ത് ഫോർച്യൂജയൻറ്സ് പ്രൊ കബഡി ലീഗ് സമനിലയിൽ അവസാനിച്ചു. രണ്ട് ടീമുകളും 25 പോയിന്റ് വീതം നേടിയാണ് സമനിലയിൽ പിരിഞ്ഞത്. മനീന്ദർ സിങ്ങിന്റെ രണ്ട് പോയിന്റ് റെയ്ഡ് ബംഗാൾ വാരിയേഴ്സിന് കാര്യങ്ങൾ നന്നായി ആരംഭിക്കുകയും നേരത്തെ തന്നെ മൽസരത്തിൽ ലീഡ് നേടാനും കഴിഞ്ഞു. മൂന്നാം റെയ്ഡിൽ ഗുജറാത്ത് ഫോർച്യൂജന്റ്സ് അദ്ദേഹത്തെ ബെഞ്ചിലേക്ക് അയച്ച ശേഷം യുവ റെയ്ഡർ സോനു ജഗ്ലാനിലൂടെ സ്‌കോറുകൾ സമനിലയിലാക്കി. പിന്നീട് മത്സരം വളരെ പതുക്കെ യാണ് നീങ്ങിയത്. എന്നാൽ ഒന്നാം പകുതി അവസാനിക്കാറായപ്പോൾ വാരിയേഴ്സ് തങ്ങളുടെ പ്രതിരോധശക്തി ശക്തമാക്കി. ഇതിലൂടെ ഒന്നാംപകുതിയിൽ 15-13ൻറെ ലീഡ്  നേടി.

ഗുജറാത്ത് ഫോർച്യൂൺജിയന്റ്‌സിന് അനുകൂലമായ  രോഹിത് ഗുലിയ രണ്ടാം റെയിഡ് ആരംഭിച്ചു, മൂന്ന് വിജയകരമായ റെയ്ഡുകൾ വേഗത്തിൽ നടത്തി ഗുജറാത്ത് ഒരു പോയിന്റ് ലീഡ് നേടി. പിന്നീട് ഇരു ടീമുകളും ഒപ്പത്തിനൊപ്പം പോയിന്റുകൾ നേടി മത്സരം മുന്നോട്ട് കൊണ്ടുപോയി. മത്സരത്തിന്റെ അവസാന റെയ്ഡിനായി ഗുലിയ എത്തിയെങ്കിലും ഇരു ടീമുകളും അവസരങ്ങളൊന്നും എടുത്ത് 25-25 സമനിലയിൽ പിരിഞ്ഞു.

Leave a comment