അണ്ടർ 19 ഏഷ്യ കപ്പ് ക്രിക്കറ്റ്: പാകിസ്ഥാനെതിരെ ഇന്ത്യക്ക് 60 റൺസ് വിജയം
ശ്രീലങ്കയിൽ നടക്കുന്ന അണ്ടർ 19 ഏഷ്യ കപ്പ് ക്രിക്കറ്റിൽ ഇന്ത്യക്ക് രണ്ടാം ജയം. ഗ്രൂപ്പ് എയിൽ ഇന്നലെ നടന്ന ഇന്ത്യ പാകിസ്ഥാൻ മൽസരത്തിൽ ഇന്ത്യ 60 റൺസിനാണ് ഇപാകിസ്ഥാനെ തോൽപ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത അമ്പത് ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 305 റൺസ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ പാകിസ്ഥാനെ ഇന്ത്യ 245 റൺസിൽ പുറത്താക്കി. ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരുപോലെ തിളങ്ങിയ ഇന്ത്യ തകർപ്പൻ ജയമാണ് നേടിയത്.

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ അർജുൻ ആസാദിന്റെയും(121), തിലക് വരമയുടെയും(110) സെഞ്ചുറിയുട ബലത്തിൽ ആണ് 309 റൺസ് നേടിയത്. ഇരുവരും ചേർന്ന് രണ്ടാം വിക്കറ്റിൽ 183 റൺസണാണ് അടിച്ചുകൂട്ടിയത്.ഇവരുടെ കൂട്ടുകെട്ടാണ് ഇന്ത്യക്ക് വിജയം സമ്മാനിച്ചത്. പാകിസ്ഥാന് വേണ്ടി നസീമും, അബ്ബാസും മൂന്ന് വിക്കറ്റ് വീതം നേടി. മറുപടി ബാറ്റിംഗിനിറങ്ങിയ പാകിസ്ഥാന് വേണ്ടി ക്യാപ്റ്റൻ നാസിർ(1 17) സെഞ്ചുറി നേടി. എന്നാൽ മറ്റാർക്കും മികച്ച രീതിയിൽ ബാറ്റ് ചെയ്യാൻ കഴിഞ്ഞില്ല. നാസിറിന് പിന്തുണയായി ഹാരിസ് ഖാൻ 43 റൺസ് നേടി. ഇന്ത്യക്ക് വേണ്ടി അങ്കോലേക്കർ മൂന്ന് വിക്കറ്റ് നേടി. ഇന്ത്യയും, അഫ്ഗാനിസ്ഥാനുമാണ് ഗ്രൂപ്പ് എയിൽ രണ്ട് ജയവുമായി മുന്നിട്ട് നിൽക്കുന്നത്.