ന്യൂസിലൻഡ് ശ്രീലങ്ക രണ്ടാം ടി20: ശ്രീലങ്ക ബാറ്റിങ് തിരഞ്ഞെടുത്തു
ശ്രീലങ്ക ന്യൂസിലൻഡ് ടി20 പരമ്പരയിലെ രണ്ടാം മൽസരം ഇന്ന് വൈകുന്നേരം ഏഴ് മണിക്ക് ആരംഭിക്കും. ടോസ് നേടിയ ശ്രീലങ്ക ബാറ്റിങ് തിരഞ്ഞെടുത്തു. മൂന്ന് മൽസരങ്ങൾ ഉള്ള ടി20 പരമ്പരയിലെ ആദ്യ മത്സരം ന്യൂസിലൻഡ് ജയിച്ചിരുന്നു. അഞ്ച് വിക്കറ്റിന്റെ വിജയമാണ് ന്യൂസിലൻഡ് സ്വന്തമാക്കിയത്.ആദ്യ മത്സരത്തിൽ റോസ് ടെയ്ലറുടെ ബാറ്റിങ് മികവിൽ വിജയം സ്വന്തമാക്കിയ ന്യൂസിലൻഡ് രണ്ടാം മത്സരത്തിലും ആ വിജയം ആവർത്തിക്കാൻ ആകും ശ്രമിക്കുക.
ന്യൂസിലൻഡ് ലോക്കി ഫെർഗൂസനെ പരമ്പരയിൽ നിന്ന് ഒഴിവാക്കി. കൈവിരലിന് പരിക്ക് പറ്റിയതിനാലാണ് താരത്തെ ഒഴിവാക്കിയത്. ഇരു ടീമുകളും ഓരോ മാറ്റം ഉണ്ട്. ന്യൂസിലാൻഡിനെ സംബന്ധിച്ചിടത്തോളം ടോം ബ്രൂസ് റോസ് ടെയ്‌ലറിന് പകരക്കാരനായി എത്തുന്നുണ്ട്. ആതിഥേയർക്ക് വേണ്ടി കസുൻ രജിതക്ക് പകരം ലക്ഷൺ സന്ദാകൻ ടീമിൽ എത്തി.
ന്യൂസിലാന്റ് (പ്ലേയിംഗ് ഇലവൻ): മാർട്ടിൻ ഗുപ്റ്റിൽ, കോളിൻ മൺറോ, ടിം സീഫെർട്ട് , ടോം ബ്രൂസ്, ഡാരിൽ മിച്ചൽ, കോളിൻ ഡി ഗ്രാൻഹോം, മിച്ചൽ സാന്റ്‌നർ, സ്കോട്ട് കുഗ്ഗെലിജൻ, ടിം സൗത്തി, സേത്ത് റാൻസ്, ഇഷ് സോധി.
ശ്രീലങ്ക (പ്ലേയിംഗ് ഇലവൻ): കുസാൽ മെൻഡിസ്, കുസാൽ പെരേര, അവിഷ്ക ഫെർണാണ്ടോ, നിരോഷൻ ഡിക്ക്വെല്ല, ദസുൻ ഷനക, ഷെഹാൻ ജയസൂര്യ, ഇസുരു ഉദാന, വാനിഡു ഹസാരംഗ, ലസിത് മലിംഗ, അകില ദാനഞ്ജയൻ.