Cricket Top News

രാജ്യാന്തര ടി20യില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് മിതാലി രാജ്

September 3, 2019

author:

രാജ്യാന്തര ടി20യില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് മിതാലി രാജ്

മുംബൈ: ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റനായ മിതാലി രാജ് രാജ്യാന്തര ടി20യില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു. 2021 ഏകദിന ലോകകപ്പില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് മിതാലി ടി20 യിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചത് എന്നാൽ റിപ്പോർട്ടുകൾ. 32 മത്സരങ്ങളില്‍ ടീം ഇന്ത്യയെ നയിച്ചിട്ടുള്ള മുപ്പത്തിയാറുകാരി മൂന്ന് ടി20 ലോകകപ്പുകളില്‍ വനിതാ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ നയിച്ചു.

‘2006 മുതല്‍ ഇന്ത്യൻ ടീമിനെ പ്രതിനിധീകരിച്ചതിന് ശേഷം വിരമിക്കുകയാണ്. 2021 ഏകദിന ലോകകപ്പിനായി തയ്യാറെടുക്കാനാണ് ഈ വിരമിക്കൽ. രാജ്യത്തിനായി ഒരു ലോകകപ്പ് നേടണമെന്ന ആഗ്രഹം അവശേഷിക്കുന്നു, അതിനായി ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കും. വലിയ പിന്തുണയ്‌ക്ക് ബിസിസിഐക്ക് നന്ദിയറിയിക്കുന്നു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഹോം സീരിസിന് തയ്യാറെടുക്കുന്ന ടി20 ടീമിന് എല്ലാ ആശംസകളും നേരുന്നു’ എന്ന് മിതാലി തന്റെ ട്വിറ്ററിലൂടെ അറിയിച്ചു.

ടി20യില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ ഇന്ത്യന്‍ വനിതാ താരമാണ് മിതാലി. 1999-ൽ അയർലൻഡിനെതിരെയായിരുന്നു മിതാലിയുടെ ക്രിക്കറ്റ് രംഗത്തേക്കുള്ള അരങ്ങേറ്റം. ആ മത്സരത്തിൽ താരം സെഞ്ച്വറി നേടിയിരുന്നു. തന്റെ മൂന്നാം ടെസ്റ്റ് മത്സരത്തിൽ 214 റൺസ് നേടി റെക്കോർഡ് സൃഷ്ടിച്ചു. പാർട്ട് – ടൈം ലെഗ് ബ്രേക്ക് ബൗളറാണ്. ടെസ്റ്റ് ക്രിക്കറ്റിൽ 1 സെഞ്ച്വറിയും 4 അർധസെഞ്ച്വറിയും ഏകദിനത്തിൽ 5 സെഞ്ച്വറിയും 36 അർധസെഞ്ച്വറിയും നേടിയിട്ടുണ്ട്. 2003ലെ അർജുന അവാർഡ് നേടിയിട്ടുണ്ട്. രണ്ടായിരം ക്ലബിലെത്തിയ ആദ്യ ഇന്ത്യന്‍ താരവും മിതാലി രാജാണ്.

Leave a comment