kabadi Top News

പ്രൊ കബഡി ലീഗ് : തെലുങ്ക് ടൈറ്റൻസ് തമിഴ് തലൈവാസിനെ തോൽപ്പിച്ചു

September 3, 2019

author:

പ്രൊ കബഡി ലീഗ് : തെലുങ്ക് ടൈറ്റൻസ് തമിഴ് തലൈവാസിനെ തോൽപ്പിച്ചു

പ്രൊ കബഡി ലീഗിൽ ഇന്നലെ നടന്ന രണ്ടാം മത്സരത്തിൽ തെലുങ്ക് ടൈറ്റൻസ് തമിഴ് തലൈവാസിനെ 35-30 എന്ന സ്കോറിന് തോൽപ്പിച്ചു. സിദ്ധാർത്ഥ് ദേശായി ഒമ്പത് റെയ്ഡ് പോയിന്റുമായി ഫിനിഷ് ചെയ്തപ്പോൾ വിശാൽ ഭരദ്വാജ് ആറ് ടാക്കിൾ പോയിന്റുകൾ നേടി. ടൈറ്റൻസ് ആദ്യം മുതൽ ആക്രമിച്ച് കളിച്ച മൽസരത്തിൽ ആദ്യ പാട്ട് മിനിറ്റിൽ 6-1 എന്ന സ്‌കോറിൽ അവർ ലീഡ് നേടി. എന്നാൽ പിന്നീട് തമിഴ് തലൈവാസ് അജിത് കുമാറിലൂടെ ശ്കതമായി തിരിച്ചുവരവ് നടത്തി. ആദ്യ പകുതി അവസാനിച്ചപ്പോൾ 18-14 എന്ന സ്കോറിന് ടൈറ്റൻസ് ലീഡ് നേടി.

എന്നാൽ രണ്ടാം പകുതിയിൽ തലൈവാസ് തകർപ്പൻ പ്രകടനത്തിലൂടെ ടൈറ്റൻസിനെ ഓൾഔട്ടാക്കി. ഭരദ്വാജിന്റെ ഒരു സൂപ്പർ ടാക്കിൾ തമിഴ് തലൈവാസിന് ലീഡ് നേടിക്കൊടുത്തു. എന്നാൽ മത്സരത്തിന്റെ അവസാന നിമിഷം വീണ്ടും ആക്രമണം അഴിച്ചുവിട്ട ടൈറ്റൻസ് തലൈവാസിനെ ഓൾഔട്ടാക്കി. ഇതിലൂടെ അഞ്ച് പോയിന്റ് വ്യത്യാസത്തിൽ ടൈറ്റൻസ് വിജയം സ്വന്തമാക്കി. തമിഴ് തലൈവാസിന് വേണ്ടി അജിത് 14 പോയിന്റ് നേടി.

Leave a comment