Foot Ball Stories Top News

നന്ദി കെയ്ലർ – കാണിച്ച വിശ്വസ്തതക്കും, സമ്മാനിച്ച ഒരുപിടി നല്ല ഓർമകൾക്കും!!

September 3, 2019

നന്ദി കെയ്ലർ – കാണിച്ച വിശ്വസ്തതക്കും, സമ്മാനിച്ച ഒരുപിടി നല്ല ഓർമകൾക്കും!!

വാക്കുകൾക്ക് അതീതമായ സ്നേഹവും നന്ദിയും.. അത് മാത്രമാണ് ഈ അവസരത്തിൽ പറയുവാനുള്ളതും..
കുറ്റപ്പെടുത്തലോ, പരിഭവമൊ ഒന്നുമില്ല., എന്നും അത്ഭുതപ്പെടുത്തിയിട്ടേയുള്ളു നീ ഞങ്ങളെ…

കളങ്കമില്ലാതെ നീ മാഡ്രിഡിനെ പ്രണയിച്ചു. ബെർണബ്യൂവിലെ ഓരോ പുൽനാമ്പുപോലും അറിഞ്ഞിരുന്നിരിക്കണം നിന്റെ പ്രണയം.. രണ്ടു ദിക്കിലേയും നൈലോൺ വലകൾക്കും പറയുവാനുണ്ടാകും, നീയെന്ന യഥാർത്ഥ മാഡ്രിഡിസ്റ്റയെക്കുറിച്ച്. ധീരനായ കോസ്റ്റാറിക്കൻ പ്രതിഭാസത്തെകുറിച്ച്.. ഞങ്ങളുടെ പ്രിയപ്പെട്ട കാവൽകാരനെകുറിച്ച്..

ഏറ്റവും മികച്ചതാണ് റയൽ മാഡ്രിഡ് ആഗ്രഹിക്കുന്നത്., അന്നും ഇന്നും എന്നും. അവിടെയാണ് താങ്കൾ ഞങ്ങൾക്ക് പ്രിയങ്കരനാകുന്നത്. ഏറ്റവും മികച്ചതെന്തോ, അതേ നീ ഞങ്ങൾക്ക് നൽകിയിട്ടുളളു ഇത്ര കാലവും.. ഐക്കർ കസിയസ്സ് എന്ന അനശ്വരനായകന്റെ വിടവ് നികത്താൻ നിനക്ക് കഴിഞ്ഞെങ്കിൽ ഒന്നുറപ്പിച്ച് പറയാം ഞങ്ങൾ., പ്രതിഭയാണ് താങ്കൾ.. ഞങ്ങളുടെ സ്വപ്നത്തോളം ഉയരത്തിൽ സഞ്ചരിച്ച അതുല്യ പ്രതിഭ അവിടെ താങ്കളുടെ അർപ്പണബോധവും ആത്മാർത്ഥതയും വാക്കുകൾക്ക് അതീതമാണെന്ന് സമ്മതിക്കേണ്ടി വരും, ഓരോ കാൽപന്തിന്റെ ആരാധകനും..🔥 നീ നേടിയെടുത്ത നേട്ടങ്ങൾ ഓർമ്മയുടെ പുസ്തകത്തിൽ മായാതെ നിലകൊള്ളുന്നു, ഏറ്റവും മികച്ച ഓർമ്മകൾ ഏറ്റവും മികച്ചതായി.. ഇതിഹാസമാണ് നീ.. നേട്ടങ്ങളുടെ കൊടുമുടിയിൽ കയറിയ കോസ്റ്ററിക്കൻ വൻമതിൽ..

നേട്ടങ്ങളുടെ കണെക്കെടുപ്പല്ല. മറിച്ച് നേട്ടങ്ങളോടുള്ള പരിപൂർണമായ നന്ദി അതാണ് ഈ അവസരത്തിൽ പറയാനുള്ളത്. നേട്ടങ്ങളുടെ കണക്കുപുസ്തകത്തിൽ നീ മുന്നിൽ തന്നെ നിൽക്കും.. കാരണം, പകരം വെക്കാനില്ലാത്ത പ്രതിഭാസത്തിനു വേണ്ടി ബൂട്ടണിഞ്ഞ പ്രതിഭയാണ് താങ്കൾ.🔥🏳

നന്ദി… ഒരിക്കൽക്കൂടി
റയൽ മാഡ്രിഡ് ചരിത്രം കൂടുതൽ മനോഹരമാക്കാൻ പരിശ്രമിച്ചതിന്..
യൂറോപ്പിന്റെ രാജാക്കന്മാരാക്കാൻ പങ്കു വഹിച്ചതിന്..🏆
എല്ലാത്തിനുമുപരി.. കൊടിക്കണക്കിന് ആരാധകരുടെ സ്വപ്നങ്ങളെയും പ്രാർഥനകളെയും യാഥാർഥ്യമാക്കുന്നതിനുവേണ്ടി ആത്മാർത്ഥമായി നെഞ്ചു വിരിച്ചു പോരാടിയതിന്… 👑

ആ നൈലോൺ വലകളും, പുൽനാമ്പുകളും താങ്കളെ കാത്തിരിക്കും.. താങ്കളുടെ പ്രതിഭയെ ഒരിക്കൽ കൂടി വാനോളമുയർത്തുന്നതിനു വേണ്ടി..

എവിടെ ആയിരുന്നാലും അത്ഭുതങ്ങൾ സൃഷ്ടിക്കുവാൻ വീണ്ടും നിനക്കാകട്ടെ..

Gracias Keylor Navas

©Grada Fans De Kerala

Leave a comment