kabadi Top News

പുനേരി പൽത്താനെ തോൽപ്പിച്ച് ഹരിയാന സ്റ്റീലേഴ്സ് പ്രൊ കബഡി ലീഗിൽ രണ്ടാം സ്ഥാനത്തെത്തി

September 3, 2019

author:

പുനേരി പൽത്താനെ തോൽപ്പിച്ച് ഹരിയാന സ്റ്റീലേഴ്സ് പ്രൊ കബഡി ലീഗിൽ രണ്ടാം സ്ഥാനത്തെത്തി

തിങ്കളാഴ്ച ബെംഗളൂരുവിലെ ശ്രീ കാന്തീരവ സ്റ്റേഡിയത്തിൽ പുനേരി പൽത്താനെ 41-27 ന് ഹരിയാന സ്റ്റീലേഴ്‌സ് തോൽപ്പിച്ചു. തകർപ്പൻ പ്രകടനമാണ് ഹരിയാന സ്റ്റീലേഴ്‌സ് കാഴ്ചവെച്ചത്. ജയത്തോടെ അവർ പോയിന്റ് നിലയിൽ രണ്ടാം സ്ഥാനത്തെത്തി. വികാഷ് കണ്ടോള, ധർമ്മരാജ് എന്നിവർ മികച്ച പ്രകടനം നടത്തി. മൽസരം തുടങ്ങിയപ്പോൾ ഇരു ടീമുകളും പതുക്കെ ആണ് പോയിന്റുകൾ നേടിയത്. ഇരു ടീമുകളും ഒപ്പത്തിനൊപ്പം പോയിന്റുകൾ നേടി. ആദ്യ പത്ത് മിനിറ്റിൽ ഇരു ടീമുകളും ആറ് പോയിന്റ് വീതം നേടി. പിന്നീട് ഹരിയാന മൂന്ന് പോയിന്റ് അടുപ്പിച്ച് നേടി ലീഡ് നേടിയെങ്കിലും പുനേരി അതെ നാണയത്തിൽ മൂന്ന് പോയിന്റുകൾ നേടി പോയിന്റ് 9-9  എന്നാക്കി. എന്നാൽ പിന്നീട് തകർപ്പൻ പ്രകടനം നടത്തിയ ഹരിയാന താരം വികാഷിലൂടെ  പുനേരിയെ ഓൾഔട്ടാക്കി. ഇതോടെ ഒന്നാം പകുതി  18-11 എന്ന സ്‌കോറിൽ ഹരിയാന ലീഡ് നേടി.

 

രണ്ടാം പകുതിയിൽ ഹരിയാന തങ്ങളുടെ ലീഡ് ഉയർത്തികൊണ്ടിരുന്നു. പുനേരിക്ക് കാര്യമായി ഒന്നും ചെയ്യാൻ കഴിഞ്ഞിരുന്നില്ല. രണ്ടാം പകുതിയിലും പുനേരിയെ  അവർ ഓൾഔട്ടാക്കി. അതോടെ സ്‌കോർ 35-17 എന്ന നിലയിലായി.രണ്ടാമത്തെ ഓൾഔട്ടിന് ശേഷം ഹരിയാന സ്റ്റീലേഴ്സ് ഡിഫെൻസിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും കൂടുതൽ ആക്രമണത്തിന് പോകാതെ പതുക്കെ പോയിന്റുകൾ നേടുകയും ചെയ്തതോടെ 14 പോയിന്റ് വ്യത്യാസത്തിൽ ഹരിയാന വിജയം സ്വന്തമാക്കി.

Leave a comment