Cricket Top News

ട്വന്റി20 ക്രിക്കറ്റില്‍ പുതിയ റെക്കോഡ് സ്വന്തമാക്കി ലസിത് മലിംഗ 

September 3, 2019

author:

ട്വന്റി20 ക്രിക്കറ്റില്‍ പുതിയ റെക്കോഡ് സ്വന്തമാക്കി ലസിത് മലിംഗ 

ഏകദിനത്തിൽ നിന്ന് വിരമിച്ച ശ്രീലങ്കൻ താരം ലസിത് മലിംഗ  ടി20 ക്രിക്കറ്റിൽ ഒരു റെക്കോഡ് സ്വന്തമാക്കി. കഴിഞ്ഞ ദിവസം നടന്ന ശ്രീലങ്ക ന്യൂസിലൻഡ് ടി20 മത്സരത്തിൽ രണ്ട് വിക്കറ്റ് നേടിയതോടെയാണ് താരത്തെ പുതിയ നേട്ടം തേടിയെത്തിയത്. ടി20 ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ വിക്കറ്റെടുക്കുന്ന താരമെന്ന നേട്ടമാണ് മലിംഗ നേടിയത്. 99 വിക്കറ്റ് ആണ് താരം ഇപ്പോൾ നേടിയിരിക്കുന്നത്.

പാകിസ്ഥാൻ താരം ഷാഹിദ്‌ അഫ്രീഡിയുടെ റെക്കോഡ് ആണ് മലിംഗ പഴങ്കഥ ആക്കിയത്. അഫ്രിഡി 98 വിക്കറ്റ് ആണ് നേടിയിട്ടുള്ളത്. മലിംഗ ൭൪ മൽസരങ്ങളിൽ നിന്നാണ് 99 വിക്കറ്റ് നേടിയത്. കോളിന്‍ മുണ്‍റോ, കോളിന്‍ ഡി ഗ്രാന്‍ഡോമെ എന്നിവരുടെ വിക്കറ്റ് നേടിയതോടെയാണ് മലിംഗ ഈ നേട്ടം സ്വന്തമാക്കിയത്.

Leave a comment