യു.എസ്. ഓപ്പണ്‍ ടെന്നീസ് നവോമി ഒസാക പ്രീ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു
ന്യൂയോര്‍ക്ക്: യു.എസ്. ഓപ്പണ്‍ ടെന്നീസിൽ ഇന്നലെ നടന്ന മൽസരത്തിൽ നവോമി ഒസാക യു.എസിന്റെ കോകോ ഗൗഫിനെ തോൽപ്പിച്ചു. നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു വിജയം. ജയത്തോടെ ഒസാക്ക പ്രീ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു. 15 വയസുകാരിയായ കോകോ ഗൗഫിനെ ആണ് ഒസാക്ക തോൽപ്പിച്ചത്. തകർപ്പൻ പ്രകടനമാണ് ഒസാക്ക നടത്തിയത്. ഗൗഫിനെ അനങ്ങാന്‍ പോലും സമ്മതിച്ചില്ല ഒസാക്ക. മൽസരത്തിൽ ആധിപത്യം മുഴുവനും ഒസാക്കയുടെ കയ്യിൽ ആയിരുന്നു.
മത്സരത്തിൽ തോറ്റ ഗൗഫ് പൊട്ടിക്കരഞ്ഞു എന്നാൽ ഉടനെ ആശ്വസിപ്പിക്കാൻ ഒസാക്ക എത്തി. ഒസാക്കയുടെ ഈ പ്രകടനത്തെ എല്ലാരും കൈയടിച്ച് അഭിനന്ദിച്ചു. യു.എസ്. ഓപ്പണ്‍ മൂന്നാം റൗണ്ടില്‍ കളിക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായിരുന്നു കോകോ ഗൗഫ്. ആദ്യ രണ്ട് റൗണ്ടിലും തകർപ്പൻ പ്രകടനമാണ് ഗൗഫ് നടത്തിയത്. ഒസാക പ്രീ ക്വാര്‍ട്ടറില്‍ സ്വിറ്റ്‌സര്‍ലന്‍ഡിന്റെ ബെലിന്‍ഡ ബെന്‍സിസിനെ നേരിടും.
സ്‌കോർ: 6-3, 6-0






































