മഴക്കും മീതെ ഇന്ത്യ: രണ്ടാം ഏകദിനത്തിലും ഇന്ത്യ എയ്ക്ക് ജയം
തിരുവനന്തപുരം: ഇന്ത്യ എ, ദക്ഷിണാഫ്രിക്ക എ ഏകദിന പരമ്പരയിലെ രണ്ടാം മൽസരത്തിൽ ഇന്ത്യക്ക് തകർപ്പൻ ജയം. മഴ കാരണം 21 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ 2 വിക്കറ്റിനാണ് ഇന്ത്യ എ വിജയം സ്വന്തമാക്കിയത്. ടോസ് നേടിയ ഇന്ത്യ എ ടീം ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക അഞ്ച് വിക്കറ്റ് നഷ്ട്ടത്തിൽ 162 റൺസ് നേടി. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ വിജയം സ്വന്തമാക്കി. ഇന്ത്യൻ താരം ഇഷാൻ കിഷൻ നടത്തിയ തകർപ്പൻ ബാറ്റിങ്ങാണ് ഇന്ത്യ എയെ വിജയത്തിൽ എത്തിച്ചത്.

ആദ്യ ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക എ ടീം നായകൻ തെംബ ബെവൂമ (40), ഹെന്‍റിച്ച് ക്ലാസന്‍ (31), ഖയ സോണ്ടോ (24) എന്നിവരയുടെ ബാറ്റിംഗ് മികവിലാണ് 162 റൺസ് നേടിയത്. യുസ്വേന്ദ്ര ചഹല്‍, അക്‌സര്‍ പട്ടേല്‍, ദീപക് ചഹാര്‍, ഖലീല്‍ അഹമ്മദ് എന്നിവർ ഓരോ വിക്കറ്റ് വീതം നേടി. മറുപടി ബാറ്റിങ്ങിൽ ഇന്ത്യക്ക് ആദ്യ വിക്കറ്റുകൾ പെട്ടന്ന് തന്നെ നഷ്ട്ടമായി. 57/3 എന്ന നിലയിൽ പരുങ്ങിയ ഇന്ത്യക്ക് രക്ഷയായത് ഇഷാൻ കിഷൻ(55), അന്‍മോല്‍പ്രീത് സിംഗ് (30), ശുഭ്മാന്‍ ഗില്‍ (21) എന്നിവരുടെ ബാറ്റിങ് ആണ്. ഇന്നത്തെ ജയത്തോടെ അഞ്ച് മത്സരങ്ങൾ ഉള്ള പരമ്പരയിൽ ഇന്ത്യ 2-0 ലീഡ് നേടി.