നെഹ്റു ട്രോഫി സ്വന്തമാക്കാൻ കഠിന പരിശീലനം നടത്തി ക്ലബ്ബുകൾ
ആലപ്പുഴ: അറുപത്തിയേഴാമത് നെഹ്റ്രു ട്രോഫി വള്ളംകളി ഇന്ന്. കനത്ത മഴ മൂലം മാറ്റിവച്ച മത്സരത്തിന്റെ ഹീറ്റ്സ് തുടങ്ങി. രണ്ടാം പ്രളയം സൃഷ്ട്ടിച്ച കനത്ത സാമ്പത്തിക ബുദ്ധിമുട്ടുകൾക്കിടയിലും കഠിന പരിശീലനത്തിലൊടുവിലാണ് ക്ലബ്ബുകൾ ഇത്തവണ വള്ളം ഇറക്കിയിരിക്കുന്നത്.
നെഹ്റ്രു ട്രോഫിയോടൊപ്പം പ്രഥമ ചാമ്പ്യൻസ് ബോട്ട് ലീഗിന് കൂടി ഇന്ന് തുടക്കം കുറിക്കുകയാണ്. 79 വള്ളങ്ങളാണ് ഇത്തവണ പുന്നമടയിലേക്ക് എത്തിയിരിക്കുന്നത്. സിബിഎല്ലിൽ പങ്കെടുക്കുന്ന ക്ലബ്ബുകൾക്ക് സർക്കാർ ബോണസ് തുക പ്രഖ്യാപിച്ചിട്ടുണ്ട്.
രാവിലെ 11 മണിക്ക് ചെറുവള്ളങ്ങളുടെ മത്സരത്തോടെ ജലോത്സവത്തിന് തുടക്കം കുറിച്ചു. ഉച്ചയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ജലോത്സവം ഉദ്ഘാടനം ചെയ്യും. ഇത്തവണ പുന്നമട കായലിനെ ആവേശത്തിലാഴ്ത്താനായി ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറും കുട്ടനാട്ടിൽ എത്തി. വൈകിട്ടോടെ നെഹ്റ്രു ട്രോഫി ഫൈനലും ചാമ്പ്യൻസ് ബോട്ട് ലീഗ് മത്സരങ്ങളും നടക്കും.