Nehru trophy Top News

ആർത്തിരമ്പി പുന്നമട ; നെഹ്‌റു ട്രോഫിയുടെ ചരിത്രത്തിലേക്ക് നമുക്ക് പോകാം

August 31, 2019

author:

ആർത്തിരമ്പി പുന്നമട ; നെഹ്‌റു ട്രോഫിയുടെ ചരിത്രത്തിലേക്ക് നമുക്ക് പോകാം

കലാസാംസ്കാരിക പൈതൃകം എന്നും കാത്ത് സൂക്ഷിക്കുന്ന കേരളീയ മണ്ണിലെ പ്രധാന ജലമേളകളിലൊന്നാണ് നെഹ്‌റു ട്രോഫി വള്ളംകളി. ആലപ്പുഴ ജില്ലയിലെ പുന്നമടക്കായലിൽ വർഷത്തിലൊരിക്കൽ അരങ്ങേറുന്ന ഈ ജലോത്സവം കേരളം ജനതയുടെ ആവേശത്തിനപ്പുറം ഒട്ടനവധി മറുനാടൻ വിനോദ സഞ്ചാരികളെയും ആകർഷിക്കുന്ന ഒന്നാണ്. നെഹ്‌റു ട്രോഫി വള്ളംകളി സമിതിയുടെ ആഭിമുഖ്യത്തിൽ എല്ലാവർഷവും ഓഗസ്റ്റ് മാസത്തെ രണ്ടാം ശനിയാഴ്ച അരങ്ങേറുന്ന ഈ ജലമേള അരനൂറ്റാണ്ടു പിന്നിട്ടിരിക്കുകയാണ് ഇപ്പോൾ. ഓരോ വര്ഷം പോകുംന്തോറും ആവേശം കൂടിയാണ് നെഹ്‌റു ട്രോഫിയെ പുന്നമട ഏറ്റു വാങ്ങുന്നത്.

ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രി ആയിരുന്ന ജവഹർലാ‍ൽ നെഹ്‌റുവിന്റെ കേരള സന്ദർശനത്തോടനുബന്ധിച്ച് കേരള സർക്കാർ പ്രത്യേകമൊരുക്കിയ ചുണ്ടൻ‌വള്ളംകളി മത്സരത്തോടെയാണ് നെഹ്‌റു ട്രോഫിയുടെ ചരിത്രം ആരംഭിക്കുന്നത്. 1952 ഡിസംബർ 27 നാണ് ആലപ്പുഴ ജില്ലയിലെ പുന്നമടക്കായലിലാണ് ആദ്യ മത്സരം അരങ്ങേറിയത്.

ചുണ്ടൻ‌വള്ളങ്ങളുടെ തുഴയെറിഞ്ഞുള്ള പോരാട്ടാം ആവേശത്തോടെ വീക്ഷിച്ച നെഹ്‌റു മത്സരാന്ത്യത്തിൽ സകല സുരക്ഷാ ക്രമീകരണങ്ങളും കാറ്റിൽ‌പ്പറത്തി വള്ളംകളിയിൽ ഒന്നാമതെത്തിയ നടുഭാഗം ചുണ്ടനിൽ ചാടിക്കയറി. നെഹ്‌റുവിന്റെ ഈ ആഹ്ലാദപ്രകടനം അംഗീകാരമായിക്കരുതിയ വള്ളംകളി പ്രേമികൾ അദ്ദേഹത്തെ ചുണ്ടൻവള്ളങ്ങളുടെ അകമ്പടിയോടെ കൊച്ചിവരെയെത്തിച്ചു യാത്രയാക്കി. പിന്നീട് ഇന്ത്യയുടെ പ്രധാനമന്ത്രിമാരായിത്തീർന്ന ഇന്ദിരാ ഗാന്ധിയും രാജീവ് ഗാന്ധിയും ഈ വള്ളംകളിക്കാഴ്ചയിൽ നെഹ്‌റുവിനൊപ്പം ഉണ്ടായിരുന്നു.

ഡൽ‌ഹിയിലെത്തിയ ശേഷം സ്വന്തം കയ്യൊപ്പോടുകൂടി വെള്ളിയിൽ തീർത്ത ചുണ്ടൻ വള്ളത്തിന്റെ മാതൃക നെഹ്‌റു അയച്ചുതന്നു. ഈ മാതൃകയാണ് വിജയികൾക്കു നൽകൂന്ന നെഹ്‌റൂ ട്രോഫി. തുടക്കത്തിൽ പ്രൈം‌മിനിസ്‌റ്റേഴ്സ് ട്രോഫി എന്നായിരുന്നു വള്ളംകളി അറിയപ്പെട്ടിരുന്നത്. 1969 ജൂൺ ഒന്നിനു കൂടിയ വള്ളംകളി സമിതി നെഹ്‌റുവിനോടുള്ള ആദരവ് കാരണം കപ്പിന്റെ പേര്‌ നെഹ്‌റു ട്രോഫി വള്ളംകളി എന്നാക്കിമാട്ടുകയായിരുന്നു.

Leave a comment