Cricket Top News

ക്രിക്കറ്റ് ഇതിഹാസം എം എസ് ധോണി ഉടന്‍ വിരമിക്കില്ല; വെളിപ്പെടുത്തലുമായി സെലക്ടര്‍

August 31, 2019

author:

ക്രിക്കറ്റ് ഇതിഹാസം എം എസ് ധോണി ഉടന്‍ വിരമിക്കില്ല; വെളിപ്പെടുത്തലുമായി സെലക്ടര്‍

മുംബൈ: ലോകകപ്പ് മത്സരങ്ങൾക്ക് ശേഷം ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ നിന്നും ഒരു ഇടവേള എടുത്ത് നിൽക്കുകയാണ് ഇന്ത്യൻ ടീമിന്റെ മുന്‍ നായകനും ഇതിഹാസ വിക്കറ്റ് കീപ്പറുമായ എംഎസ് ധോണി. വിൻഡീസ് പര്യടനത്തിൽ നിന്നും സ്വയം പിന്മാറിയ ധോണി ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ അടുത്ത മാസം നടക്കാനിരിക്കുന്ന ടി20 പരമ്പരയിലും ഉണ്ടാകില്ലെന്നാണ് തീരുമാനിച്ചിരിക്കുന്നത്. ധോണിയയെ ഒഴിവാക്കിയാണ് ടി20 മത്സരങ്ങൾക്കുള്ള ടീമിനെ മുഖ്യ സെലക്ടര്‍ എംഎസ്‌കെ പ്രസാദ് തിരഞ്ഞെടുത്തത്.

അതിനാൽ റിഷഭ് പന്താണ് ദക്ഷിണാഫ്രിക്കയ്‌ക്കെതിരേയും ഇന്ത്യൻ ടീമിന്റെ മുഖ്യ വിക്കറ്റ് കീപ്പര്‍. എന്നാൽ ഇപ്പോൾ ധോണിയെ ഒഴിവാക്കിയുള്ള ടീം പ്രഖ്യാപനത്തെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് പ്രസാദ്. അടുത്ത വര്‍ഷത്തെ ടി20 ലോകകപ്പിനു തയ്യാറെടുക്കാന്‍ ഇന്ത്യന്‍ ടീമിനു ധോണി സമയം നല്‍കുന്നതിനാൽ ഈ പിന്മാറാൻ എന്നാണ് പ്രസാദിന്റെ വെളിപ്പെടുത്തൽ. സുരക്ഷിതമായ കൈകളിലാണ് ടീമിന്റെ ഭാവിയെന്നു ഉറപ്പിച്ചു കഴിഞ്ഞ ശേഷം മാത്രമേ ധോണി വിരമിക്കല്‍ പ്രഖ്യാപിക്കുകയുള്ളൂ എന്നും ധോണി പറഞ്ഞിട്ടുണ്ടെന്ന് പ്രസാദ് കൂട്ടിച്ചേർത്തു.

Leave a comment