അഫ്ഗാനിസ്ഥാനെതിരെയുള്ള ഏക ടെസ്റ്റ് മത്സരത്തിൽ തസ്കിനും
അടുത്ത മാസം അഫ്ഗാനിസ്ഥാനെതിരായ ഏകദിന ടെസ്റ്റിനുള്ള 15 അംഗ ടീമിനെ ബംഗ്ലാദേശ് പ്രഖ്യാപിച്ചു. ഫാസ്റ്റ് ബൗളർ തസ്കിൻ അഹമ്മദിനെ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. രണ്ട് വർഷങ്ങൾക്ക് ശേഷമാണ് തസ്കിൻ ബംഗ്ളദേശ് ടീമിൽ എത്തുന്നത്. മുസ്താഫിസൂര്‍ റഹ്മാനെ ടെസ്റ്റ് ടീമിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ശ്രീലങ്കൻ പര്യടനത്തിൽ ഇല്ലാതിരുന്ന ഷക്കീബ് അല്ഹസന് ടീമിൽ തിരിച്ചെത്തിയിട്ടുണ്ട്. ഈ ലോകകപ്പിൽ തകർപ്പൻ പ്രകടനം നടത്തിയ താരമാണ് ഷാകിബ്.
2017-ന് ശേഷം തസ്കിൻ ഇതാദ്യമായാണ് ബംഗ്ലാദേശ് ടീമിനായി അന്തരാഷ്ട്ര മൽസരം കളിക്കുന്നത്. ഈ വർഷം ആദ്യം ന്യൂസിലൻഡിനെതിരായ ഏകദിന, ടെസ്റ്റ് പരമ്പരകൾക്കായി ടസ്കിനെ ബംഗ്ലാദേശ് സ്ക്വാഡുകളിൽ ഉൾപ്പെടുത്തിയിരുന്നു. എന്നാൽ പരിക്ക് കാരണം താരം പുറത്താവുകയായിരുന്നു. ഇടത് കണങ്കാലിന് പരിക്കേറ്റതിനെ തുടർന്നാണ് ടീമിൽ നിന്ന് മാറിയത്. സെപ്റ്റംബർ അഞ്ചിനാണ് മൽസരം ആരംഭിക്കുന്നത്.ബംഗ്ലാദേശിന്റെ ഓപ്പണർ തമീം ഇക്ബാലും ടീമിൽ ഇടം നേടിയിട്ടുണ്ട്.ഷകീബ് അൽ ഹസൻ ആണ് ടീമിന്റെ നായകൻ.
ബംഗ്ളദേശ് ടീം: ഷക്കീബ് അൽ ഹസൻ , സൗമ്യ സർക്കാർ, ഷാഡ്മാൻ ഇസ്ലാം, മോമിനുൽ ഹക്ക്, മുഷ്ഫിക്കർ റഹിം, ലിറ്റൺ ദാസ്, മഹ്മൂദുള്ള, മുഹമ്മദ് മിഥുൻ, മൊസാദെക് ഹൊസൈൻ, മെഹിദി ഹസൻ, തായ്ജുൽ ഇസ്ലാം, നയീം ഹസൻ, അബു ജയ്ദ്, താസ്കിൻ അഹമ്മദ്