ഇന്ത്യ എ ദക്ഷിണാഫ്രിക്ക എ ഏകദിന പരമ്പരയിൽ ശിഖർ ധവാനും
തിരുവനന്തപുരത്ത് ആരംഭിച്ച ഇന്ത്യ എ ദക്ഷിണാഫ്രിക്ക എ ഏകദിന പരമ്പരയിലെ അവസാന രണ്ട് മത്സരങ്ങളിൽ ശിഖർ ധവാൻ കളിക്കും. ഇന്ത്യ എ ടീമിൽ ധവനെയും ഉൾപ്പെടുത്തി. അഞ്ച് മത്സരങ്ങൾ ഉള്ള പരമ്പരയിലെ ആദ്യ മൽസരം ഇന്ത്യ എ ടീം ജയിച്ചിരുന്നു. നാലും, അഞ്ചും മൽസരങ്ങളിൽ ആണ് ധവാൻ കളിക്കുക.
ലോകകപ്പിൽ പരിക്കിനെത്തുടർന്ന് പുറത്തായ ധവാൻ പിന്നീട് നടന്ന മത്സരങ്ങളിൽ ഒന്നും മികച്ച പ്രകടനം നടത്താൻ കഴിഞ്ഞില്ല. വിൻഡീസിനെതിരെ നടന്ന ഏകദിന, ടി20 മത്സരങ്ങളിൽ കളിച്ചിരുന്നുവെങ്കിലും താരത്തിന് ബാറ്റിങ്ങിൽ താളം കണ്ടെത്താൻ കഴിഞ്ഞില്ല. രണ്ട് പരമ്പരയിലും അമ്പതിൽ താഴെ റൺസാണ് താരം നേടിയത്. ലോകകപ്പിൽ മികച്ച ഫോമിൽ നിൽക്കുമ്പോൾ ആയിരുന്നു പരിക്ക് പറ്റിയത്. സെപ്റ്റംബർ നാലിനും, ആറിനും ആണ് അവസാന രണ്ട് മൽസരങ്ങൾ നടക്കുന്നത്.