ഇന്ത്യ വിൻഡീസ് രണ്ടാം ടെസ്റ്റ്: ഇന്ത്യക് അഞ്ച് വിക്കറ്റ് നഷ്ട്ടമായി
കിങ്സ്റ്റണ്‍: ഇന്ത്യ വിൻഡീസ് ടെസ്റ്റ് മത്സരത്തിലെ രണ്ടാമത്തെയും, അവസാനത്തേതുമായ മത്സരത്തിൽ ഇന്നലെ കളി അവസാനിച്ചപ്പോൾ ഇന്ത്യക്ക് അഞ്ച് വിക്കറ്റ് നഷ്ട്ടമായി. ടോസ് നേടിയ വിൻഡീസ് ബൗളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഒന്നാം ദിവസമായ ഇന്നലെ കളി അവസാനിച്ചപ്പോൾ ഇന്ത്യ 264/5 എന്ന നിലയിലാണ്. വിഹാരിയും(42), പന്തും(27) ആണ് ക്രീസിൽ. ഹോൾഡർ മൂന്ന് വിക്കറ്റ് നേടി.
ആദ്യ ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് അത്ര നല്ല തുടക്കം അല്ല ലഭിച്ചത്. ആദ്യ രണ്ട് വിക്കറ്റ് ഇന്ത്യക്ക് ആദ്യം തന്നെ നഷ്ടമായി. പിന്നീട് മൂന്നാം വിക്കറ്റിൽ മയങ്ക് അഗർവാളും(55), കൊഹ്ലിയും(76) ചേർന്ന് മികച്ച ബാറ്റിങ് കാഴ്ചവെച്ചു. മൂന്നാം വിക്കറ്റിൽ ഇരുവരും ചേർന്ന് 69 റൺസ് നേടി. ഇരുവരുടെയും ബാറ്റിങ് മികവിലാണ് ഇന്ത്യ ഭേദപ്പെട്ട സ്കോറിൽ എത്തിയത്. കെ എൽ രാഹുൽ (13), പൂജാര(6), രഹാനെ(24) എന്നിവർ പെട്ടെന്ന് തന്നെ പുറത്തായി. ആദ്യ മത്സരം ഇന്ത്യ ജയിച്ചിരുന്നു. ഒന്നാം ടെസ്റ്റില്‍ 318 റൺസിനാണ് ഇന്ത്യ വിജയിച്ചത്. ഏകദിന പരമ്പരയും, ടി20 പരമ്പരയും ഇന്ത്യ ജയിച്ചിരുന്നു. ലോക ടെസ്റ്റ് ചമ്പ്യാൻഷിപ്പിലെ ഇന്ത്യയുടെ രണ്ടാം മത്സരമാണിത്. ആദ്യ ജയത്തോടെ 60 പോയിന്റുമായി ഇന്ത്യ ഒന്നമതാണ്.