Cricket Top News

ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഫാസ്റ്റ് ബൗളർക്ക് ഇന്ന് ജന്മദിനം

August 31, 2019

author:

ഇന്ത്യയുടെ എക്കാലത്തെയും മികച്ച ഫാസ്റ്റ് ബൗളർക്ക് ഇന്ന് ജന്മദിനം

അർജുന അവാർഡ് ജേതാവും, ഇന്ത്യയുടെ മികച്ച ഫാസ്റ്റ് ബൗളറുമായ  ജവഗൽ ശ്രീനാഥിന് ഇന്ന് ജന്മദിനം. 1969 ഓഗസ്റ്റ് 31 ന് ആണ് അദ്ദേഹം ജനിച്ചത്. കപിൽ ദേവിനു പുറമേ ടെസ്റ്റ് ക്രിക്കറ്റിൽ ഇരുനൂറിലേറെ വിക്കറ്റു നേടിയ ഏക ഇന്ത്യൻ ഫാസ്റ്റ് ബൗളറാണ് ശ്രീനാഥ്. ഇന്ത്യക്കുവേണ്ടി 67 ടെസ്റ്റ് മത്സരങ്ങളിലും 229 ഏകദിന മത്സരങ്ങളിലും കളിച്ചു. ആഭ്യന്തര ക്രിക്കറ്റിൽ കർണ്ണാടകത്തെയും ഇംഗ്ലീഷ് കൌണ്ടി ക്രിക്കറ്റിൽ ഗ്ലൌസെസ്റ്റർഷെയർ, ലീസെസ്റ്റർഷെയർ എന്നീ ടീമുകളെയും പ്രതിനിധീകരിച്ചു.

ദേവിന് ശേഷം 9 വർഷത്തിലേറെ ഇന്ത്യൻ ഫാസ്റ്റ് ബൗളിംഗ് ആക്രമണത്തിന് നേതൃത്വം നൽകി.ഏകദിനത്തിൽ 315 വിക്കറ്റ് ആണ് ശ്രീനാഥ് നേടിയത്. ഇന്ത്യയ്ക്കായി 300 ഏകദിന വിക്കറ്റുകൾ വീഴ്ത്തിയ ആദ്യ ബൗളർ ആണ് അദ്ദേഹം. ഏകദിനത്തിൽ ഏറ്റവും വേഗത്തിൽ 100 ​​വിക്കറ്റ് നേടിയ കളിക്കാരനും ശ്രീനാഥ് ആണ്. ഓസ്ട്രേലിയക്കെതിരെ 1991-92-ൽ നടന്ന ടെസ്റ്റ് പരമ്പരയിലാണ് ശ്രീനാഥ് ഇന്ത്യൻ ടീമിലെത്തിയത്. 1991 നവംബർ 29നു ബ്രിസ്‌ബെയ്നിൽ ടെസ്റ്റ് അരങ്ങേറ്റ മത്സരം കളിച്ചു. ആദ്യ മത്സരത്തിൽ ഓസ്ട്രേലിയയുടെ മൂന്നു വിക്കറ്റുകൾ നേടി. 2002 ഒക്ടോബറിൽ കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസിൽ വെസ്റ്റിൻഡീസിനെതിയെയായിരുന്നു അവസാന ടെസ്റ്റ് മത്സരം. അവസാന ടെസ്റ്റിൽ വിക്കറ്റൊന്നുമെടുത്തില്ലെങ്കിലും രണ്ടിന്നിംഗ്‌സുകളിലുമായി 67 റൺസെടുത്തിരുന്നു. 67 ടെസ്റ്റ് മത്സരങ്ങളിലായി 236 വിക്കറ്റുകൾ നേടിയ ശ്രീനാഥ് പത്തു തവണ അഞ്ചു വിക്കറ്റ് നേട്ടം കൈവരിച്ചിട്ടുണ്ട്.1991 ഒക്ടോബർ 18നു ഷാർജയിൽ പാകിസ്താനെതിരെയായിരുന്നു ശ്രീനാഥിന്റെ ഏകദിന അരങ്ങേറ്റം. നാലു തവണ ലോകകപ്പുകളിൽ ഇന്ത്യക്കു വേണ്ടി കളിച്ചിട്ടുണ്ട്.

Leave a comment